Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ​രാ​പ്പു​ഴ​യി​ലെ ഗൃ​ഹ​നാ​ഥ​ന്‍റെ ആ​ത്മ​ഹ​ത്യ; വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്ര​തി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു

വ​രാ​പ്പു​ഴ​യി​ലെ ഗൃ​ഹ​നാ​ഥ​ന്‍റെ ആ​ത്മ​ഹ​ത്യ; വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്ര​തി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു

വ​രാ​പ്പു​ഴ​യി​ലെ ഗൃ​ഹ​നാ​ഥ​ന്‍റെ ആ​ത്മ​ഹ​ത്യ; വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്ര​തി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു
എറണാകുളം , തിങ്കള്‍, 9 ഏപ്രില്‍ 2018 (20:12 IST)
വരാപ്പുഴയിൽ വീട് ആക്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പ് വീട്ടിൽ ശ്രീജിത് രാമകൃഷ്ണൻ (26) ആണ് മരിച്ചത്.

ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. വൈകിട്ട് ഏഴു മണിയോടെ ശ്രീജിത്തിന്റെ മരണം സംഭവിക്കുന്നത്. ഇന്നു മനുഷ്യാവകാശ കമ്മിഷൻ അംഗം ശ്രീജിത്തിനെ സന്ദർശിക്കുകയും  സ്വമേധയാ കേസെടുക്കുകയും ചെയ്‌തിരുന്നു.

വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ടം കു​ള​മ്പു​ക​ണ്ടം ചി​ട്ടി​ത്ത​റ വീ​ട്ടി​ൽ വാ​സു​ദേ​വ​ൻ (54) ആ​ണ് വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​തി​ൽ മ​നം​നൊ​ന്ത് ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നൊ​ടു​ക്കി​യ​ത്. ഈ കേസില്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശ്രീ​ജി​ത്തി​നെ പൊലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

സ്‌റ്റേഷനില്‍ വെച്ച് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും ശ്രീജിത്തിനെ ആശുപത്രിയിൽ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പിന്നീട് ആശുപത്രിയിൽ ഗാസ്ട്രോഎൻട്രോളജി പ്രവേശിപ്പിച്ച ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയ്‌ക്ക് വിധേയനാക്കി.

വാ​സു​ദേ​വ​ന്‍റെ അ​നു​ജ​ൻ ദി​വാ​ക​ര​നും സ​മീ​പ​വാ​സി​യാ​യ സു​മേ​ഷ് എ​ന്ന യു​വാ​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വാ​ക്കുത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​ത് ചോ​ദി​ക്കാ​നാ​യി വാ​സു​ദേ​വ​നും ദി​വാ​ക​ര​നും വാ​സു​ദേ​വ​ന്‍റെ മ​ക​ൻ വി​നീ​ഷും കൂ​ടി സു​മേ​ഷി​ന്‍റെ വീ​ട്ടിലെത്തി. ഈ ​സ​മ​യ​ത്ത് ഇ​വ​ർ ത​മ്മി​ൽ അടിയുണ്ടാകുകയും സു​മേ​ഷി​ന്‍റെ കൈ​യ്ക്ക് പ​രിക്കേല്‍ക്കുകയും ചെയ്‌തു.

പി​ന്നീ​ട് ഉ​ച്ച​യോ​ടെ സു​മേ​ഷും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് വാ​സു​ദേ​വ​ന്‍റെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്തു. എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ച വാ​സു​ദേ​വ​ന്‍റെ ഭാ​ര്യ സീ​ത​യേ​യും മ​ക്ക​ളെ​യും അ​ക്ര​മി​ക​ൾ മ​ർ​ദ്ദിച്ചു. ​ഇവര്‍ പോ​യ​ശേ​ഷം വി​നീ​ഷും സീ​ത​യും ചേ​ർ​ന്ന്വ​രാ​പ്പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ​പോ​യ സ​മ​യ​ത്താ​ണ് വാ​സു​ദേ​വ​ൻ വീ​ട്ടില്‍ തൂ​ങ്ങി​മ​രി​ച്ച​ത്. ഈ ​കേ​സി​ലാ​ണ് ശ്രീ​ജി​ത്തി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹി​മാ​ച​ലി​ൽ സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു; 20 കു​ട്ടി​ക​ൾ മ​രി​ച്ചു