Select Your Language

Notifications

webdunia
webdunia
webdunia
webdunia

17കാരിക്ക് നേരിട്ട മോശം അനുഭവം; വെളിപ്പെടുത്തലില്‍ വിശദീകരണവുമായി രേവതി രംഗത്ത്

17കാരിക്ക് നേരിട്ട മോശം അനുഭവം; വെളിപ്പെടുത്തലില്‍ വിശദീകരണവുമായി രേവതി രംഗത്ത്

17കാരിക്ക് നേരിട്ട മോശം അനുഭവം; വെളിപ്പെടുത്തലില്‍ വിശദീകരണവുമായി രേവതി രംഗത്ത്
കൊച്ചി , ഞായര്‍, 14 ഒക്‌ടോബര്‍ 2018 (11:49 IST)
സിനിമാ ചിത്രീകരണത്തിനിടെ പതിനേഴുകാരിക്ക് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി ഡബ്ല്യൂസിസി അംഗം രേവതി രംഗത്ത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് 17കാരിയായ പെണ്‍കുട്ടി അര്‍ധരാത്രി രക്ഷതേടി തന്റെ മുറിയിലെത്തിയെന്നു പറഞ്ഞതു ലൈംഗിക പീഡനം ഉദ്ദേശിച്ചായിരുന്നില്ല. തുടര്‍ച്ചയായി മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചതിനെത്തുടര്‍ന്നു ഭയപ്പെട്ടാണു പെണ്‍കുട്ടി തന്നെ വിളിച്ചതെന്നും രേവതി പറഞ്ഞു.

അന്ന് രാത്രി മുഴുവന്‍ പെണ്‍കുട്ടിയും മുത്തശ്ശിയും ഭയത്തോടെ ഉറങ്ങാതിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം ഉന്നയിച്ചതെന്നും രേവതി വ്യക്തമാക്കി.

ശനിയാഴ്‌ച കൊച്ചിയിൽ ഡബ്ല്യുസിസി അംഗങ്ങൾ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് രേവതി പെണ്‍കുട്ടിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയത്. രാത്രി 11മണിക്ക് ശേഷം രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 17കാരി പണ്ട് തന്റെ മുറിയുടെ വാതിലിൽ മുട്ടിയിയെന്നാണ് രേവതി പറഞ്ഞത്.

അതേസമയം, വിഷയത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ രേവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചു. അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല: സമവായത്തിന് ദേവസ്വം ബോര്‍ഡ്; തന്ത്രികുടുംബവും പന്തളം കൊട്ടാരവുമായും മറ്റെന്നാള്‍ ചര്‍ച്ച - വിഷയം രാഷ്ട്രീയമാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് എ പദ്മകുമാർ