Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ ചിലപ്പോള്‍ ഒറ്റപ്പെട്ടേക്കാം, സിനിമയില്‍ നിന്നു തന്നെ പുറത്തായേക്കാം എങ്കിലും പോരാടും; വെട്ടിത്തുറന്ന് പറഞ്ഞ് റിമ കല്ലിങ്കല്‍

അമ്മയില്‍ ആണധികാരമുണ്ട്, യോഗത്തില്‍ ഒന്നും ഉന്നയിക്കാനുളള സ്‌പെയ്‌സ് ഉണ്ടായിരുന്നില്ല: റിമ പറയുന്നു

നാളെ ചിലപ്പോള്‍ ഒറ്റപ്പെട്ടേക്കാം, സിനിമയില്‍ നിന്നു തന്നെ പുറത്തായേക്കാം എങ്കിലും പോരാടും; വെട്ടിത്തുറന്ന് പറഞ്ഞ് റിമ കല്ലിങ്കല്‍
, ശനി, 1 ജൂലൈ 2017 (09:32 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി നടി റിമ കല്ലിങ്കല്‍ . സമൂഹത്തില്‍ എന്നതുപോലെ താരസംഘടനയായ അമ്മയിലും ആണധികാരം ഉണ്ടെന്ന് റിമ വ്യക്തമാക്കുന്നു. ആ ആണധികാര മനോഭാവം മാറ്റി സ്ത്രീകളെ കൂടി പരിഗണിക്കുന്ന തരത്തിലേക്ക് അമ്മയെ കൊണ്ടുവരാനാണ് വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് രൂപീകരിച്ചത്. പക്ഷേ ഒരു സുപ്രഭാതത്തില്‍ അത് മാറ്റാനാവില്ല. അതിന് സമയമെടുക്കുമെന്നും റിമ വ്യക്തമാക്കി.
 
വുമണ്‍ ഇന്‍ കളക്റ്റീവ് എന്ന സംഘടന നിലവില്‍ വന്നശേഷം ചേര്‍ന്ന ആദ്യത്തെ അമ്മ മീറ്റിംഗ് ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ‘ഞങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അത് പറയുന്നതിന് മുന്‍പ് അമ്മയ്ക്ക് അയച്ച കത്ത് എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്തു. എല്ലാവരും പൂര്‍ണ പിന്തുണ തന്നു. നടിക്കെതിരായ പരാമര്‍ശത്തില്‍ ദിലീപ് മാപ്പുപറയുകയും ചെയ്തു. പിന്നീട് തങ്ങള്‍ക്ക് യോഗത്തില്‍ ഒന്നും ഉന്നയിക്കാനുളള സ്‌പെയ്‌സ് ഉണ്ടായിരുന്നില്ല‘. - റിമ കല്ലിങ്കല്‍ വ്യക്തമാക്കി.
 
നടികള്‍ക്ക് ഗോഡ്ഫാദര്‍ വേണ്ടാത്ത കാലം വരണ. നാളെ ചിലപ്പോള്‍ വിമണ്‍ ഇന്‍ കളക്ടീവ് എന്ന സംഘടന ഒറ്റപ്പെട്ടേക്കാം. എന്നാലും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. ഭാവിയില്‍ അമ്മ എന്തു ചെയ്യുമെന്ന് കണ്ടറിയണമെന്നും റിമ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിംഗ വിവേചനത്തിന്റെ പേരില്‍ പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി തനിക്കറിയില്ല: മേനക ഗാന്ധിയുടെ പരാമര്‍ശം വിവാദത്തില്‍