Select Your Language

Notifications

webdunia
webdunia
webdunia
webdunia

കറുത്ത തുണി കൊണ്ട് വായമൂടി കെട്ടി നടി ഉഷ സന്നിധാനത്ത്, അയ്യനെ കണ്ടശേഷം വായമൂടിയ തുണി അഴിച്ച് മാറ്റി!

കറുത്ത തുണി കൊണ്ട് വായമൂടി കെട്ടി നടി ഉഷ സന്നിധാനത്ത്, അയ്യനെ കണ്ടശേഷം വായമൂടിയ തുണി അഴിച്ച് മാറ്റി!
, വെള്ളി, 23 നവം‌ബര്‍ 2018 (12:44 IST)
ശബരിമല വാർത്തകൾ എല്ലാം ജൻശ്രദ്ധ പിടിച്ചുപറ്റുകയാണ്. യുവതീ പ്രവേശന വിധി വന്നതോടെ കേരളം ഉറ്റുനോക്കുന്ന സ്ഥലമായി ശബരിമല മാറി. ഇന്നലെ ശബരിമലയിൽ താരമായത് നടി ഉഷയാണ്. ഒരു കറുത്ത തുണികൊണ്ട് തന്റെ വായ മൂടിക്കെട്ടിയ ശേഷമാണ് ഉഷ സന്നിധാനത്തെത്തിയത്. 
 
പതിനെട്ടാം പടി ചവുട്ടി അയ്യനെ കണ്ടശേഷമാണ് വായമൂടിയ കറുത്ത തുണി ഉഷ അഴിച്ചു മാറ്റിയത്. ദർശനം നടത്തുന്നത് വരെ മൌനവ്രതത്തിലും ഉണ്ണാവ്രതത്തിലും ആയിരുന്നു ഉഷയെന്നാണ് റിപ്പോർട്ടുകൾ. എന്തിനാണ് ഇങ്ങനെയൊരു പ്രതിഷേധമെന്ന് ചോദിച്ചപ്പോൾ ആദ്യം ചെറുചിരിയിൽ ഒതുക്കുകയായിരുന്നു ഉഷ. 
 
എന്നാൽ, പിന്നീട് ചെറിയ വാക്കുകളിൽ തന്റെ പ്രതികരണം ഒതുക്കുകയായിരുന്നു അവർ. ഇവിടെ ഒരു സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു എന്നും അത് തകരാൻ പാടില്ല എന്നുമായിരുന്നു അവർ പറഞ്ഞത്. സീരിയൽ- സിനിമാ രംഗത്ത് സജീവമായ നടിയാണ് ഉഷ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിൽ നിരോധനാജ്ഞ നാലു ദിവസത്തേക്ക്കൂടി തുടരും