എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; ഉന്നത ഉദ്യോഗസ്ഥര്‍ വിയര്‍ക്കും - മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; ഉന്നത ഉദ്യോഗസ്ഥര്‍ വിയര്‍ക്കും - മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
പൊലീസ് ഡ്രൈവറെ എഡിജിപി സുധേഷ് കുമാറിന്റെ മകൾ മര്‍ദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ പട്ടിക എത്രയും പെട്ടെന്ന് നൽകാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം. വാഹനങ്ങളുടെ കണക്ക് നൽകാനും ഡിജിപി ലോക്‍നാഥ് ബെഹ്‌റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചെന്ന പരാതി ഡിസിആർബി (ഡിസ്ട്രിക്ട് ക്രൈം റെക്കാർഡ്സ് ബ്യൂറോ) അന്വേഷിക്കും. ഡിവൈഎസ്പി പ്രതാപൻ നായർക്കാണ് അന്വേഷണ ചുമതല.
വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.
തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.