Select Your Language

Notifications

webdunia
webdunia
webdunia
webdunia

പള്ളിമുറ്റത്തെ കല്‍ക്കുരിശ് അടര്‍ന്നുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Adimali

എ കെ ജെ അയ്യര്‍

, ചൊവ്വ, 16 ഫെബ്രുവരി 2021 (11:04 IST)
അടിമാലി: പള്ളിമുറ്റത്തുണ്ടായിരുന്ന കാല്‍ക്കുരിശിന്റെ ഒരു ഭാഗം പൊട്ടി ദേഹത്തുവീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അടിമാലി മച്ചിപ്ലാവ് സ്വദേശി അറയ്ക്കല്‍ സലീമിന്റെ മകന്‍ ആല്‍ബിന്‍ എന്ന ഇരുപതുകാരനാണ് മരിച്ചത്.
 
മച്ചിപ്ലാവിലെ അസീസി പള്ളിയുടെ കാല്‍ക്കുരിശിന്റെ ഭാഗമാണ് അടര്‍ന്നു വീണത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ തിരുനാള്‍ ആഘോഷങ്ങളായിരുന്നു. കഴിഞ്ഞ ഞായറാഴ്ച സന്ധ്യ യോടെയായിരുന്നു അപകടം. ആഘോഷങ്ങള്‍ കഴിഞ്ഞു അലങ്കാര മാലകള്‍ കാല്‍ക്കുരിശില്‍ ഉടക്കിയത് വലിച്ചെടുത്തപ്പോഴാണ് കല്ല് അടര്‍ന്നു ആല്‍ബിന്റെ ശരീരത്തു വീണത്.
 
കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ ആല്‍ബിന്‍ ജീവന്‍വെടിഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജന്മദിനാഘോഷത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു