Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

naveen babu

സിആര്‍ രവിചന്ദ്രന്‍

, ശനി, 26 ഒക്‌ടോബര്‍ 2024 (18:02 IST)
കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗം താത്കാലിക ജീവനക്കാരനാണ് പ്രശാന്ത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കാനാണ് എഡിഎം കെ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം
 
സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ ഇയാള്‍ സ്വകാര്യ ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെട്ടത് ഗുരുതര അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2019ല്‍ സര്‍ക്കാര്‍ പരിയാരം ആശുപത്രി ഏറ്റെടുക്കുന്ന ഘട്ടം മുതല്‍ സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ പട്ടികയില്‍ ടിവി പ്രശാന്തന്‍ ഉള്‍പ്പെട്ടിരുന്നു. ആ സമയത്താണ് എഡിഎമ്മുമായി ബന്ധപ്പെട്ട കേസ് ഉയര്‍ന്നു വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വര്‍ദ്ധിച്ചു വരുന്ന സൈബര്‍ ക്രൈമുകള്‍ നേരിടാന്‍ എന്തൊക്കെ ശ്രദ്ധിക്കണം