Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ പുരസ്കാരമൊക്കെ ആഭാസമായി മാറിക്കഴിഞ്ഞു, ബാഹുബലി അവാർഡിനർഹമല്ല: അടൂർ ഗോപാലകൃഷ്ണൻ

ദേശീയ പുരസ്കാരമൊക്കെ ആഭാസമായി മാറിക്കഴിഞ്ഞു, ബാഹുബലി അവാർഡിനർഹമല്ല: അടൂർ ഗോപാലകൃഷ്ണൻ
, ബുധന്‍, 31 ജൂലൈ 2019 (11:12 IST)
അടുത്തകാലത്തായി ദേശീയ പുരസ്കാരം വെറും ആഭാസമായി മാറിക്കഴിഞ്ഞുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഈ ആഭാസത്തരം അവസാനിപ്പിക്കേണ്ട സമയമായിരിക്കുകയാണെന്നും അദ്ദേഹം ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് ‘സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. 
 
‘അവാര്‍ഡ് ആഭാസമായതിനാലാണ് ബാഹുബലിയൊക്കെ അത് നേടുന്നത്. അവാര്‍ഡ് നിര്‍ണയ ജൂറി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിക്കഴിഞ്ഞു. എല്ലാ ചുമടുകളും എടുത്തുമാറ്റി സിനിമയെ മോചിപ്പിക്കണം. ദേശീയപുരസ്‌കാരം ഏര്‍പ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയംതന്നെ കടപുഴകിയിരിക്കുകയാണ്. വെറും ആഭാസമായി മാറി.‘  
 
സിനിമയെപ്പറ്റി ഒന്നും അറിയാത്തവരും പുസ്തകംപോലും വായിക്കാത്തവരുമൊക്കെയാണ് സെന്‍സര്‍ബോര്‍ഡില്‍ ഇരിക്കുന്നത്. കച്ചവട സിനിമാക്കാര്‍ സെന്‍സര്‍ ബോര്‍ഡിനോട് അടിമമനോഭാവം കാട്ടുന്നത് അവരിതിനെ കലാരൂപമായി കാണാത്തതുകൊണ്ടാണെന്നും അടൂര്‍ കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാൻ ഇനിയും ഇവിടെ കയറും, നിങ്ങൾ വീട് പൂട്ടി പോ, എന്ന് കള്ളൻ’ - ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചു താമസിച്ച കള്ളന്‍ കത്തെഴുതി വെച്ച് മുങ്ങി!