ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ ഞായറാഴ്ച മുതൽ കൊന്നുതുടങ്ങും. മാനന്തവാടി സബ്കളക്ടർ ആർ ശ്രീലക്ഷ്മിയാണ് ഇക്കാര്യം അറിയിച്ചത്. പന്നികളെ കൊന്നൊടുക്കാൻ ഫാം ഉടമകൾ സമ്മതം നൽകിയതായി സബ്കളക്ടർ വ്യക്തമാക്കി. നഷ്ടപരിഹാരത്തിനായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സബ് കളക്ടർ അറിയിച്ചു.
ദക്ഷിണേന്ത്യയിൽ ആദ്യമായി വയനാട്ടിലാണ് ആഫ്രിക്ക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തത്.പന്നികളുടെ തൂക്കത്തിനനുസരിച്ചായിരിക്കാം നഷ്ടപരിഹാരത്തുക വിതരണം ചെയ്യുക.അടിയന്തിരമായി നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്ന ഫാം ഉടമകളുടെ ആവശ്യം സബ് കളക്ടർ അംഗീകരിക്കുകയും സർക്കാരുമായി സംസാരിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.