Webdunia - Bharat's app for daily news and videos

Install App

"നൂർബിന റഷീദ്" കാൽ നൂറ്റാണ്ടിന് ശേഷം മുസ്ലീം ലീഗിന് വനിതാ സ്ഥാനാർത്ഥി

Webdunia
വെള്ളി, 12 മാര്‍ച്ച് 2021 (17:45 IST)
ഇരുപത്തിയഞ്ച് വർഷത്തിന് ശേഷം ഇതാദ്യമായി മുസ്ലീം ലീഗിന് വനിതാ സ്ഥാനാർത്ഥി. അഭിഭാഷകയായ നൂര്‍ബിന റഷീദാണ് മുസ്ലീം ലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൗത്തില്‍ നിന്ന് മത്സരിക്കുന്നത്. ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയ ആദ്യ വനിതാ അംഗം കൂടിയാണ് നൂർബിന.
 
കേരളത്തിന്റെ തിരെഞ്ഞെടുപ്പ് ചരിത്രത്തിൽ ലീഗിലെ രണ്ടാമത്തെ മാത്രം വനിതാ സ്ഥാനാർത്ഥിയാണ് നൂർബിന. ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് 1996 ല്‍ ഖമറുന്നിസ അൻവര്‍ കോഴിക്കോട് മത്സരിച്ചതൊഴിച്ചാല്‍ അതിന് മുമ്പോ ശേഷമോ വനിതാ സ്ഥാനാർത്ഥികൾ ലീഗിന് വേണ്ടി മത്സരിച്ചിട്ടില്ല. എല്‍ഡിഎഫില്‍ നിന്ന്  ഐഎന്‍എല്ലും എന്‍ഡിഎയില്‍ നിന്നും ബിഡിജെഎസും ആണ് എതിർ പാർട്ടിക്കാർ എന്നതാണ് ലീഗിന് ധൈര്യം നൽകുന്നത്.
 
മുസ്ലീം ലീഗിന്റെ പ്രധാന  വോട്ടു ബാങ്കായ ഇ കെ സുന്നി നേതൃത്വത്തിന്‍റെ എതിര്‍പ്പാണ് മുസ്ലീം സ്ത്രീകളെ നിയമസഭ/ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിന് തടസമായി ലീഗ് നേതൃത്വം ഇതുവരെ പറഞ്ഞിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അടുത്ത ലേഖനം
Show comments