Select Your Language

Notifications

webdunia
webdunia
webdunia
webdunia

25 ഇടത്ത് ലീഗ് സ്ഥാനാർഥികളായി, 25 വർഷത്തിന് ശേഷം ആദ്യമായി വനിതാ സ്ഥാനാർഥി

25 ഇടത്ത് ലീഗ് സ്ഥാനാർഥികളായി, 25 വർഷത്തിന് ശേഷം ആദ്യമായി വനിതാ സ്ഥാനാർഥി
, വെള്ളി, 12 മാര്‍ച്ച് 2021 (17:26 IST)
നിയമസഭാ തിരെഞ്ഞെടുപ്പിൽ 25 മണ്ഡലങ്ങളിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അഴിമതിക്കേസില്‍ പ്രതിയായ വി.കെ ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി കമറുദീനേയും ഒഴിവാക്കിയപ്പോള്‍ 1996 ന് ശേഷം ആദ്യമായി ഒരു വനിതാ സ്ഥാനാർഥി ലീഗ് പട്ടികയിൽ ഇടം നേടി.
 
1996 ല്‍ പഴയ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച ശേഷം ഇതാദ്യമായാണ് മറ്റൊരു വനിത ലീഗ് സ്ഥാനാർഥിത്വത്തിൽ മത്സരിക്കുന്നത്. കോഴിക്കോട് സൗത്തില്‍ നിന്ന് മുന്‍ മന്ത്രി എം.കെ. മുനീര്‍ മാറി ഇത്തവണ കൊടുവള്ളിയില്‍ മത്സരിക്കും. താനൂരിൽ പികെ ഫിറോസും മങ്കടയിൽ മഞ്ഞളാംകുഴി അലിയും മത്സരിക്കും.
 
സ്ഥാനാർഥികൾ
 
മഞ്ചേശ്വരം- എം.കെ.എം. അഷ്റഫ് 
കാസര്‍കോട്- എന്‍.എ. നെല്ലിക്കുന്ന് 
അഴീക്കോട്- കെ.എം ഷാജി
കോഴിക്കോട് സൗത്ത്- നൂര്‍ബിന റഷീദ്
 കുന്ദമംഗലം- ദിനേശ് പെരുമണ്ണ 
കൊടുവള്ളി- എം.കെ മുനീര്‍
കൂത്തുപറമ്പ്- പൊട്ടന്‍ങ്കണ്ടി അബ്ദുള്ള 
കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള
കൊടുവള്ളി- എം.കെ മുനീര്‍
തിരുവമ്പാടി- സി.പി ചെറിയമുഹമ്മദ് 
കെണ്ടോട്ടി- ടി.വി ഇബ്രാഹിം 
ഏറനാട്- പി.കെ ബഷീര്‍
മഞ്ചേരി- യു.എ. ലത്തീഫ്
 പെരിന്തല്‍മണ്ണ- നജീബ് 
കാന്തപുരം മങ്കട- മഞ്ഞളാംകുഴി
 അലി മലപ്പുറം- പി. ഉബൈദുള്ള
വേങ്ങര- പി. കെ കുഞ്ഞാലിക്കുട്ടി 
വള്ളിക്കുന്ന്- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ 
തിരൂരങ്ങാടി- കെ.പിഎ മജീദ് 
താനൂര്‍- പി. കെ ഫിറോസ് 
തിരൂര്‍- കുറുക്കോളി മൊയ്തീൻ
കോട്ടയ്ക്കല്‍- കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍
 മണ്ണാര്‍ക്കാട്- എന്‍. ഷംസുുദ്ദീന്‍ 
ഗുരുവായൂര്‍- കെ.എന്‍.എ ഖാദര്‍ 
കളമശ്ശേരി- വി. ഇ. ഗഫൂര്‍ 
കോങ്ങാട്- യു.സി രാമൻ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ച് വർഷത്തിനുള്ളിൽ എല്ലാ എസ്‌യുവികളും ഇലക്‌ടിക്കാകും: പ്രഖ്യാപനവുമായി മഹീന്ദ്ര