ആനയറ മാര്‍ക്കറ്റില്‍ കൃഷിമന്ത്രിയുടെയും സെക്രട്ടറിയുടെയും മിന്നല്‍ പരിശോധന
ആനയറ മാര്‍ക്കറ്റില്‍ കൃഷിമന്ത്രിയുടെയും സെക്രട്ടറിയുടെയും മിന്നല്‍ പരിശോധന
ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണവിതരണ ശാലയില്‍ കൃഷിമന്ത്രിയുടെയും സെക്രട്ടറിയുടെയും മിന്നല്‍ പരിശോധന. ആനയറ മാര്‍ക്കറ്റിലെ സംഭരണവിതരണ ശാലയിലാണ് കൃഷിമന്ത്രി വി എസ് സുനില്‍ കുമാറും സെക്രട്ടറി രാജു നാരായണ സ്വാമിയും മിന്നല്‍പരിശോധന നടത്തിയത്.
നാടന്‍ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി വില്‍ക്കുകയാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ചുമതല. എന്നാല്‍, ഇതു ലംഘിച്ചുകൊണ്ട് ചാലയിലെ മൊത്ത കച്ചവടക്കാരില്‍ നിന്നുള്ള പച്ചക്കറികളാണ് ഇവിടെ വില്‌ക്കുന്നത്. ഇക്കാര്യം മന്ത്രി തന്നെ ഹോര്‍ട്ടികോര്‍പ്പിന്റെ രജിസ്റ്ററില്‍ നിന്നും കണ്ടെടുത്ത രണ്ട് മൊത്തക്കച്ചവടക്കാരുടെ നമ്പറുകളിലേക്ക് വിളിച്ച് സ്ഥിരീകരിക്കുകയും ചെയ്തു.