Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഐ ക്യാമറകളില്‍ ഇന്നലെ കുടുങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഇന്നുമുതല്‍ നോട്ടീസ് അയച്ചുതുടങ്ങും

എഐ ക്യാമറകളില്‍ ഇന്നലെ കുടുങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഇന്നുമുതല്‍ നോട്ടീസ് അയച്ചുതുടങ്ങും

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 6 ജൂണ്‍ 2023 (08:45 IST)
എഐ ക്യാമറകളില്‍ ഇന്നലെ കുടുങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഇന്നുമുതല്‍ നോട്ടീസ് അയയ്ക്കും. പിഴ അടയ്‌ക്കേണ്ടത് 14 ദിവസത്തിനുള്ളിലാണ്. 90 ദിവസം വരെ കാത്തിരുന്ന ശേഷമേ പിഴ അടച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കു. അതേസമയം 15 ദിവസത്തിനുള്ളില്‍ പരാതി നല്‍കാനും സൗകര്യം ഉണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണി വരെ 28891 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
 
ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. കുറവ് മലപ്പുറം ജില്ലയിലാണ്. പിഴയ്ക്കുള്ള ചെല്ലാന്‍ ലഭിച്ച് 14 ദിവസത്തിനകം പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാം. അതാത് ജില്ലയിലെ ആര്‍ടിഒ എന്‍ഫോസിമെന്റ് ഓഫീസിലാണ് പരാതി നല്‍കേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെക്ക് കിഴക്കന്‍ അറബികടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചു; ജൂണ്‍ 9 വരെ മഴയ്ക്ക് സാധ്യത