Publish Date: Fri, 09 Jun 2023 (12:52 IST)
Updated Date: Fri, 09 Jun 2023 (12:54 IST)
വടക്കഞ്ചേരി ദേശീയ പാതയില്‍ സ്ഥാപിച്ച എഐ കാമറ വാഹനമിടിച്ച് തകര്‍ന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 11ന് ആണ് സംഭവം. ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിന്‍ തോപ്പിലാണ് കണ്ടെത്തിയത്.
അതേസമയം വാഹനം മനഃപൂര്‍വം കാമറയുള്ള പോസ്റ്റില്‍ ഇടിപ്പിച്ചതാണെന്ന് പോലീസ് സംശയിക്കുന്നു. വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായി വടക്കഞ്ചേരി പോലീസ് അറിയിച്ചു. കൂടാതെ ഇന്ന് ഉച്ചയോടെ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു.