Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിനു എയിംസ്, സ്ഥാപിക്കുക കോഴിക്കോട് കിനാലൂരില്‍; കേന്ദ്രം അംഗീകരിച്ചെന്ന് ആരോഗ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനും താനും എയിംസിനു വേണ്ടി പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ആരോഗ്യമന്ത്രി വരെ പല തലത്തില്‍ ചര്‍ച്ചകള്‍ നടത്തി

കേരളത്തിനു എയിംസ്, സ്ഥാപിക്കുക കോഴിക്കോട് കിനാലൂരില്‍; കേന്ദ്രം അംഗീകരിച്ചെന്ന് ആരോഗ്യമന്ത്രി

രേണുക വേണു

, ശനി, 29 ജൂണ്‍ 2024 (10:23 IST)
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിയമസഭയിലെ സ്വകാര്യ ബില്ലിന്റെ പ്രമേയാവതരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 
 
കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ സ്ഥലം എയിംസിനു വേണ്ടി ഏറ്റെടുത്തു. ശേഷിക്കുന്ന 50 ഏക്കര്‍ കൂടി ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. 
 
മുഖ്യമന്ത്രി പിണറായി വിജയനും താനും എയിംസിനു വേണ്ടി പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ആരോഗ്യമന്ത്രി വരെ പല തലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ഇനി എയിംസ് അനുവദിക്കുന്നെങ്കില്‍ അത് കേരളത്തിനു ആയിരിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അന്ന് വാക്കുതന്നിരിക്കുന്നത്. അതിന്റെ ഫയല്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയ്ക്കു പോയിട്ടുണ്ട്. എന്നാല്‍ പരിശോധന കഴിഞ്ഞ് ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്നും വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംഡിഎംഎ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചു, ഗോവയില്‍ ആഡംബര ജീവിതം; 24 കാരിയായ ആലപ്പുഴ സ്വദേശിനി പിടിയില്‍