Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറാഖില്‍നിന്ന് മടങ്ങുന്ന മലയാളികള്‍ക്ക് വിമാനടിക്കറ്റ് നല്‍കും

ഇറാഖില്‍നിന്ന് മടങ്ങുന്ന മലയാളികള്‍ക്ക് വിമാനടിക്കറ്റ് നല്‍കും
തിരുവനന്തപുരം , വ്യാഴം, 26 ജൂണ്‍ 2014 (09:20 IST)
ഇറാഖില്‍നിന്ന് മലയാളികള്‍ക്ക് വിമാനടിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആറ് പേരാണ് സുരക്ഷിതമായി വിമാനത്താവളത്തില്‍ എത്താനാകുമെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കും. കേന്ദ്രസര്‍ക്കാരിനോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം അനുകൂലമായി നടപടി എടുത്തില്ലെങ്കില്‍ സംസ്ഥാനം ചെലവ് വഹിക്കും. ഇറാഖിലെ വിവിധ മേഖലകളിലുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ പൂര്‍ണ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 
ഇറാഖിലെ നല്ല പങ്ക് മലായാളികള്‍ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നു. ഇവരുടെ പൂര്‍ണമായ കണക്ക് കിട്ടിയിട്ടില്ല. അവിടെയുള്ളവരുമായി നിരന്തരം ബന്ധപ്പെടുന്നു. താമസ സ്ഥലത്ത് നിന്ന് സുരക്ഷിതമായി വിമാനത്താവളത്തില്‍ എത്തുന്നതാണ് പ്രശ്നം. 
 
തിരിച്ചു വരാന്‍ ടിക്കറ്റും വിമാനവും ലഭ്യമാക്കണം. എയര്‍ ഇന്ത്യ ബാഗ്ദാദ് സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്. എമിറേറ്റ്സ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ആവശ്യമായ പക്ഷം പ്രത്യേക വിമാനം അയയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam