Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന രീതി നല്ലതല്ല; മണിക്കെതിരെ എ കെ ബാലന്‍

മന്ത്രി മണിയുടെ പ്രസ്താവനങ്ങൾക്കെതിരെ എ.കെ. ബാലനും പി.കെ. ശ്രീമതിയും

ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന രീതി നല്ലതല്ല; മണിക്കെതിരെ എ കെ ബാലന്‍
പാലക്കാട് , ഞായര്‍, 23 ഏപ്രില്‍ 2017 (16:39 IST)
ദേവികുളം സബ് കലക്ടറായ ശ്രീറാം വെങ്കിട്ടരാമനെ ഊളംപാറയ്ക്കുവിടണമെന്ന് മന്ത്രി എം എം മണി നടത്തിയ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി മന്ത്രി എ കെ.ബാലൻ രംഗത്ത്‍. ആര്‍ക്കും എന്തും പറയാമെന്ന രീതി നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സബ്കലക്ടര്‍ സ്വീകരിച്ച നടപടികളില്‍ ചില നിയമ പ്രശ്നങ്ങളുണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ സ്ഥലത്തെ ചുമതലയുള്ള മന്ത്രിമാരുമായി ആലോചിക്കുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 
പെമ്പിളൈ ഒരുമ പ്രവർത്തകർക്കെതിരെ മണി നടത്തിയ പരാമർശത്തിൽ താന്‍ അതീവ ദുഃഖിതയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംപിയുമായ പി കെ ശ്രീമതി അഭിപ്രായപ്പെട്ടു. പ്രസംഗത്തിൽ മന്ത്രി മണി കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു. സമരത്തെ അനുകൂലിച്ചില്ലെങ്കിലും അപമാനിക്കുന്നത് നല്ല രീതിയല്ലെന്നും അവർ പറഞ്ഞു. മണി നടത്തിയ പ്രസ്താവന അംഗീകരിക്കാൻ സാധിക്കില്ലെന്ന് സിപിഎം നേതാവ് ടി.എൻ. സീമയും പ്രതികരിച്ചു. മണി പ്രസ്താവന പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രി മണി പരസ്യമായി മാപ്പ് പറയുന്നതുവരെ സമരം: പൊമ്പിളൈ ഒരുമ