Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവാർഡോ? കുമ്മനത്തിനോ? ഏയ്... ഞാനില്ല!; മന്ത്രി എ കെ ബാലൻ വടിയൊടിച്ചതോടെ പുരസ്കാരച്ചടങ്ങ് മാറ്റിവെച്ചു

കുമ്മനത്തിന് അവാര്‍ഡ് നല്‍കാന്‍ തന്നെ കിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍

കുമ്മനം രാജശേഖരൻ
തിരുവനന്തപുരം , വ്യാഴം, 23 മാര്‍ച്ച് 2017 (08:17 IST)
ബി ജെ പി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അവാര്‍ഡ് കൊടുക്കാന്‍ തന്നെകൊണ്ട് പറ്റില്ലെന്ന് മന്ത്രി എകെ ബാലന്‍. അവാർഡ് കൊടുക്കാൻ താൻ വരില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാരദാനച്ചടങ്ങ് മാറ്റിവെച്ചു.
 
നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുഞ്ചന്‍ ഭക്തി പ്രസ്ഥാനം ഏര്‍പ്പെടുത്തിയിരുന്ന തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാരദാനച്ചടങ്ങ് ചൊവ്വാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. കുമ്മനത്തിനും ഇക്കൂട്ടത്തില്‍ അവാര്‍ഡ് ഉണ്ടായിരുന്നു. ഇതറിഞ്ഞതോടെയാണ് മന്ത്രി ബാലന്‍ തനിയ്ക്ക് വരാന്‍ കഴിയില്ല എന്ന നിലപാടെടുത്തത്.
 
കുമ്മനത്തിന്റെ തീവ്രനിലപാടിനോട് തനിക്ക് യോജിപ്പില്ലാത്തതിനാല്‍ അവാര്‍ഡ് വിതരണം ചെയ്യാന്‍ കഴിയില്ല എന്നാണ് ബാലന്‍ അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രിട്ടീഷ് പാർലമെന്റിനു സമീപം ഭീകരാക്രമണം; പൊലീസുകാരനടക്കം നാലു പേർ മരിച്ചു, ഇരുപതോളം ആളുകൾക്ക് പരുക്ക്