ശശീന്ദ്രനെ കുടുക്കിയ ഹണിട്രാപ്പുകാരിയെ തിരിച്ചറിഞ്ഞു; യുവതി ഒളിവില്‍ - ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!
ശശീന്ദ്രനെ കുടുക്കിയ ഹണിട്രാപ്പുകാരിയെ തിരിച്ചറിഞ്ഞു; ഇവരുടെ വിവരങ്ങള്‍ പുറത്ത്!
ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെ കുടുക്കിയ യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയായ യുവതിയാണ് മന്ത്രിയുമായി ഫോണില്‍ സംസാരിച്ചതെന്ന് വ്യക്തമായി.
ശശീന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന നിഗമനത്തിലാണ് രഹസ്യന്വേഷണ വിഭാഗം. സംഭവത്തില്‍ പരാതിക്കാരി ഇല്ലാത്ത ആരോപണമെന്ന നിലയിലായതിനാലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
ശശീന്ദ്രനെ വിളിച്ച നമ്പര്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണ്. ഇവർ ഉപയോഗിക്കുന്ന രണ്ടാമത്തെ നമ്പർ അടുത്ത ദിവസംവരെ ഓണായിരുന്നു. തിരുവനന്തപുരത്തുള്ള മൊബൈൽ ടവറിന് കീഴിൽ ഇവരുടെ രണ്ടാമത്തെ നമ്പറുണ്ടായിരുന്നുവെന്നും കണ്ടെത്തി.
ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതിന് പിന്നാലെ യുവതിയുടെ ഫേസ്ബുക്ക് അക്കൌണ്ടും ഡി ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. യുവതി വിളിച്ചതും യുവതിയെ അവസാനം വിളിച്ചതുമായ ഫോണ്‍ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായി. അതേസമയം, യുവതിയെ വാര്‍ത്ത പുറത്തുവിട്ട സ്വകാര്യ ചാനല്‍ സ്ഥലത്തുനിന്നും മാറ്റിയതാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
യുവതി രഹസ്യമായിപ്പോലും സമീപിക്കാത്ത സാഹചര്യത്തിലാണ് പെണ്‍കെണി സാധ്യത പൊലിസ് അന്വേഷിക്കുന്നത്. ഏറെനാളത്തെ തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് ശശീന്ദ്രനെതിരെ കെണി ഒരുക്കിയതെന്ന് പൊലീസ് കരുതുന്നു.