Select Your Language

Notifications

webdunia
webdunia
webdunia
webdunia

എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു

എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു
തിരുവനന്തപുരം , വ്യാഴം, 1 ഫെബ്രുവരി 2018 (18:18 IST)
ഫോൺകെണി കേസിൽ കുറ്റവിമുക്തനായ എൻസിപി ദേശീയ പ്രവർത്തക സമിതി അംഗവും എലത്തൂർ എംഎൽഎയുമായ എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി. രാ​ജ്ഭ​വ​നി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക വേ​ദി​യി​ല്‍ വെച്ച്  ഗവർണർ പി സദാശിവം മുമ്പാകെയാണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. വിദേശത്തായതിനാൽ മുൻ മന്ത്രി തോമസ് ചാണ്ടി പങ്കെടുത്തില്ല. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.

മു​മ്പ് ശ​ശീ​ന്ദ്രൻ വ​ഹി​ച്ചി​രു​ന്ന ഗ​താ​ഗത വ​കു​പ്പു​ത​ന്നെ​യാ​യി​രി​ക്കും ഇ​ത്ത​വ​ണ​യും ശശീന്ദ്രന് ലഭിക്കുക. നിലവിൽ മുഖ്യമന്ത്രിയുടെ കൈവശമാണ് ഈ വകുപ്പ്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലാ​ണു ഫോ​ണ്‍​കെ​ണി വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട് ശ​ശീ​ന്ദ്ര​നു രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്ന​ത്. കേ​സ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു പ​ത്തു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​യാ​കു​ന്ന​ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫേസ്ബുക്കില്‍ നിങ്ങള്‍ ലൈക്ക് ചെയ്ത എത്ര ഫോട്ടോകള്‍ ഉണ്ടെന്നറിയണോ ? വഴിയുണ്ട് !