Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിറ്റാറില്‍ ആകാശ ഊഞ്ഞാലില്‍ നിന്നു വീണ് ചികിത്സയില്‍ ആയിരുന്ന കുട്ടിയും മരിച്ചു

ആകാശ ഊഞ്ഞാലില്‍ നിന്നു വീണ് ചികിത്സയില്‍ ആയിരുന്ന കുട്ടിയും മരിച്ചു

ചിറ്റാര്‍
ചിറ്റാര്‍ , ശനി, 17 സെപ്‌റ്റംബര്‍ 2016 (09:25 IST)
പത്തനംതിട്ട ചിറ്റാറില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ണിവലില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്കയാണ് മരിച്ചത്. 14 വയസ്സ് ആയിരുന്നു. പ്രിയങ്കയുടെ സഹോദരന്‍ അഞ്ചുവയസുകാരന്‍ അലന്‍ സംഭവദിവസം തന്നെ മരിച്ചിരുന്നു.
 
സെപ്തംബര്‍ എട്ടിന് രാത്രി എട്ടുമണിയോടെ ആയിരുന്നു അപകടം. കറങ്ങിക്കൊണ്ടിരുന്ന ആകാശ ഊഞ്ഞാലില്‍ നിന്ന് അലന്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. അലനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രിയങ്കയും വീഴുകയായിരുന്നു. തലയടിച്ച് റൈഡില്‍ നിന്ന് താഴേക്ക് വീണ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ഗോ സംരക്ഷകര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു