Publish Date: Sat, 19 Sep 2020 (10:32 IST)
Updated Date: Sat, 19 Sep 2020 (10:35 IST)
കൊച്ചിയില്‍ നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ എന്‍ ഐഎയുടെ പിടിയിലായതായി റിപ്പോര്‍ട്ട്. ഇവര്‍ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായാണ് സൂചന. പിടിക്കപ്പെട്ടവരില്‍ രണ്ടുപേര്‍ പെരുമ്പാവൂരില്‍ താമസക്കാരാണ്. ഇന്ന് പുലര്‍ച്ചെ നടന്ന റെയിഡിലാണ് ഇവര്‍ പിടിയിലായത്. മൂന്നുപേരും ബംഗാള്‍ സ്വദേശികളാണ്.
നേരത്തേ ബംഗാളില്‍ നടന്ന റെയ്ഡില്‍ ഒന്‍പതുപേരെ എന്‍ഐഎ പിടിച്ചിരുന്നു. ദല്‍ഹി അടക്കം പ്രധാന നഗരങ്ങളില്‍ അക്രമം നടത്താനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്.