Select Your Language

Notifications

webdunia
webdunia
webdunia
webdunia

അലൻ ഷുഹൈബ് ആശുപത്രിയിൽ തുടരുന്നു, ആത്മഹത്യാശ്രമത്തിന് കേസെടുത്ത് പോലീസ്

അലൻ ഷുഹൈബ് ആശുപത്രിയിൽ തുടരുന്നു, ആത്മഹത്യാശ്രമത്തിന് കേസെടുത്ത് പോലീസ്
, വ്യാഴം, 9 നവം‌ബര്‍ 2023 (13:07 IST)
അലന്‍ ഷുഹൈബിനെതിരെ ആത്മഹത്യാശ്രമത്തിന് കേസ്. ഇന്‍ഫോപാര്‍ക് പോലീസാണ് കേസെടുത്തത്. 30 ഉറക്കഗുളിക കഴിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. അതേസമയം ആരോഗ്യാവസ്ഥ മോശമായതിനാല്‍ അലനില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസിനായിട്ടില്ല.
 
അവശനിലയില്‍ കണ്ടെത്തിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലന്‍ ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയില്‍ കണ്ട അലനെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സിസ്റ്റവും എസ്എഫ്‌ഐയുമാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്ന് അലന്‍ ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനക്കേസ് പരാതിയിൽ ഒളിവിലായിരുന്ന കൗൺസിലർ പിടിയിലായി