ഹൈക്കോടതിയ്ക്ക് പുല്ലുവില കല്‍പ്പിച്ച് ആലഞ്ചേരി; രാജ്യത്തിന്റെ നിയമം വെച്ച് സഭയുടെ നിയമത്തില്‍ ഇടപെടരുത്

രാജ്യത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കുന്നത് തെറ്റാണെന്ന് ആലഞ്ചേരി

Webdunia
വെള്ളി, 30 മാര്‍ച്ച് 2018 (10:13 IST)
രാജ്യത്തിന്റെ നിയമം വെച്ച് സഭയുടെ നിയമത്തെ ചോദ്യം ചെയ്യരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യാമെന്നും സഭയെ നിയന്ത്രിക്കാന്‍ കഴിയുമെന്നും കരുതുന്നവര്‍ സഭയിലുണ്ടെന്നും അത്തരക്കാരെ ജനങ്ങള്‍ അവഗണിക്കുമെന്നും ആലഞ്ചേരി പറഞ്ഞു.
 
ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി സന്ദേശത്തിനിടെയാണ് സീറോ മലബാര്‍ സഭാ ഭൂമിയിടപാട് പരാമര്‍ശവുമായി ആലഞ്ചേരി രംഗത്തെത്തിയത്. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണ്. പക്ഷേ, അതിനേക്കാള്‍ മുഖ്യമാണ് ദൈവത്തിന്റെ നിയമമെന്നും ആലഞ്ചേരി പറഞ്ഞു.
 
രാജ്യത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കുന്നത് തെറ്റാണ്. നീതിമാനാണ് കുരിശില്‍ കിടക്കുന്നതെന്നും അവനെ ഇല്ലാതാക്കി തനിക്ക് വലിയവനാകണം എന്ന ചിന്ത പലര്‍ക്കുമുണ്ടെന്ന് ആലഞ്ചേരി പറഞ്ഞു.
 
സീറോ മലബാര്‍ സഭ ഭൂമി ഇടപാട് സംബന്ധിച്ച് തനിക്ക് തെറ്റുപറ്റിയെന്ന് കര്‍ദിനാള്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. എന്നാല്‍, അതിന് വിരുദ്ധമായ നിലപാടാണ് അദ്ദഹം ഇന്ന് സ്വീകരിച്ചിരിക്കുന്നത്.
 
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയത്. കര്‍ദ്ദിനാള്‍ രാജാവല്ലെന്നും നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും സ്വത്തുക്കള്‍ സഭയുടേതാണെന്നും അത് നോക്കി നടത്തുകമാത്രമാണ് കര്‍ദ്ദിനാള്‍ എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments