സംഘപരിവാറിന് വേണ്ടി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു, പോസറ്റ് കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ അറസ്റ്റില്‍

ജൈന സന്ന്യാസിയുടെ ഈ രൂപത്തിന് കാരണം മുസ്ലിംങ്ങള്‍ അല്ല

Webdunia
വെള്ളി, 30 മാര്‍ച്ച് 2018 (09:49 IST)
ബിജെപിക്ക് വേണ്ടി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ആസ്ഥാനമായിട്ടുള്ള പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെയാണ് അറസ്റ്റിലായത്. 
 
സ്ഥലത്തെ കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ശ്രാവണബലെഗോളയില്‍ വാഹനാപകടത്തില്‍ ഒരു ജൈന സന്യാസിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍, അപകടമല്ല മറിച്ച് മുസ്ലിം യുവാക്കള്‍ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ് കാര്‍ഡ് നല്‍കിയ വാര്‍ത്ത. ഇദ്ദേഹത്തിന്റെ ചിത്രം സഹിതമായിരുന്നു വാര്‍ത്ത. 
 
അപകട വാര്‍ത്തയെ വളച്ചൊടിച്ച് വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതിനെഹിരെയാണ് നേതാവ് പരാതി നല്‍കിയത്. അതേസയമം, മഹേഷ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ ഇദ്ദേഹത്തെ പിന്തുടരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

അടുത്ത ലേഖനം
Show comments