Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ നാളെ അവധി; പി.എസ്.സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരത്ത് നിന്ന് വി.എസിന്റെ ഭൗതികദേഹവുമായുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് പുറപ്പെട്ടു

Alappuzha Holiday VS Achuthanandan Death, VS Achuthanandan final journey, VS Achuthanandan, VS Achuthanandan Died, VS Achuthanandan Passes Away, VS Achuthanandan died, വി.എസ്.അച്യുതാനന്ദന്‍ അന്തരിച്ചു, വി.എസ്.അച്യുതാനന്ദന്‍ മരിച്ചു, വിഎസ് ഓര്‍മയായി

രേണുക വേണു

Thiruvananthapuram , ചൊവ്വ, 22 ജൂലൈ 2025 (14:40 IST)
VS Achuthanandan Death

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് നാളെ ആലപ്പുഴ ജില്ലക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കും. 
 
തിരുവനന്തപുരത്ത് നിന്ന് വി.എസിന്റെ ഭൗതികദേഹവുമായുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് പുറപ്പെട്ടു. കൊല്ലം വഴി ദേശീയപാതയിലൂടെയാണ് വിലാപയാത്ര കടന്നുപോകുക. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ പൊതു ദര്‍ശനം. ഇന്നു രാത്രി ഒന്‍പതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒന്‍പത് മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് മൂന്നിനു വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. 
 
അതേസമയംനാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റി വെച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍ / ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) (നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പര്‍ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍ / ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍- പട്ടിക വര്‍ഗ്ഗക്കാര്‍ക്കു മാത്രം - കാറ്റഗറി നമ്പര്‍ 293/2024), കേരള സംസ്ഥാന പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷനിലെ ട്രേസര്‍, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ - 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നാളെ നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള പി.എസ്.സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വി എസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു, അധ്യാപകൻ അറസ്റ്റിൽ