Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ ഗര്‍ഭിണിയായ അമ്മയും പത്തുവയസുകാരന്‍ മകനും തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴയില്‍ ഗര്‍ഭിണിയായ അമ്മയും പത്തുവയസുകാരന്‍ മകനും തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്

ആലപ്പുഴ , വെള്ളി, 21 ഓഗസ്റ്റ് 2020 (10:16 IST)
ആലപ്പുഴയില്‍ ഗര്‍ഭിണിയായ അമ്മയും പത്തുവയസുകാരന്‍ മകനും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത(30) മകന്‍ വൈഷ്ണവ്(10) എന്നിവരാണ് മരിച്ചത്. വൈഷ്ണവിന്റെ മൃതദേഹം കട്ടിലിന്റെ കാലിലും രജിതയുടേത് ഫാനിലും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.
 
മുറിയില്‍ നിന്ന് ആത്മഹത്യകുറിപ്പ് കിട്ടിയിട്ടുണ്ട്. കടബാധ്യതമൂലമാണ് മരിക്കുന്നതെന്നും മകനെ തനിച്ചാക്കിയാല്‍ അവനെ ആരും നോക്കില്ലെന്നും അതിനാല്‍ മരിക്കുകയാണെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ഭര്‍ത്താവ് വിനോദ് ഇന്നലെ വീട്ടില്‍ ഇല്ലായിരുന്നു. മരണത്തില്‍ കുത്തിയോട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ 68,898 പേർക്ക് രോഗബാധ 983 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 29,05,824