Webdunia - Bharat's app for daily news and videos

Install App

രോഗബാധിതയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ചീങ്കണ്ണി സുരേഷ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 27 ഓഗസ്റ്റ് 2020 (19:56 IST)
രോഗബാധിതയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ചീങ്കണ്ണി സുരേഷിനെ പോലീസ് അറസ്‌റ് ചെയ്തു. രോഗബാധിത കൂടിയായ വീട്ടമ്മയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പിരളശേരി ഇരുട്ടുമുക്ക് കല്ലുമഠത്തില്‍ സുരേഷ് എന്ന ചീങ്കണ്ണി സുരേഷിനെ (42) പിടികൂടിയത്.
 
ഭര്‍ത്താവില്ലാത്ത സമയത്ത് സുരേഷ് ഭര്‍ത്താവിനെ അന്വേഷിച്ച് വീട്ടില്‍ വന്നു. എന്നാല്‍ അദ്ദേഹം പുറത്തുപോയിരിക്കുകയാണ് എന്നറിഞ്ഞതോടെയാണ് സുരേഷ് രോഗിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ഭര്‍ത്താവ് തിരികെയെത്തി. സുരേഷ് ഓടിരക്ഷപ്പെടുകയും ചെയ്തു. ചെറിയതോതില്‍ പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചു. എന്നാല്‍ ആശുപത്രി അധികൃതരുടെ ചോദ്യം ചെയ്യലില്‍ വിവരം പുറത്തു വന്നു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
 
കഴിഞ്ഞ ദിവസം പുലര്‍ച്ചെ എസ് ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിസാഹസികമായാണ് പ്രതിയെ പിടിച്ചത്. പോലീസിനെ കണ്ടതും അക്രമാസക്തമായ പ്രതി അവരെ ആക്രമിച്ചു. ചില പോലീസുകാര്‍ക്ക് ചില്ലറ പരിക്കേല്‍ക്കുകയും ചെയ്തു. ഒടുവില്‍ വലയെറിഞ്ഞാണ് പ്രതിയെ കീഴടക്കിയത്. ആറന്മുള, ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുരേഷ് എന്ന് പോലീസ് വെളിപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി

മുഴപ്പിലങ്ങാട് സൂരജ് വധകേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

അടുത്ത ലേഖനം
Show comments