Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർക്കാർ ജോലിയാണോ ആഗ്രഹം ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കു !

സർക്കാർ ജോലിയാണോ ആഗ്രഹം ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കു !
, വ്യാഴം, 27 ഓഗസ്റ്റ് 2020 (16:36 IST)
സർക്കാർ ജോലി ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാൽ ഈ ആഗ്രഹം മാണിക്യം ധരിക്കുന്നതിലൂടെ സാധ്യമായേക്കും. ജാതകപ്രകാരം സൂര്യ ദോഷങ്ങൾക്ക് പരിഹാരമായാണ് ജ്യോതിഷികൾ മാണിക്യം നിർദേശിക്കാറ്. പുരുഷന്മാർ വലത്തെക്കയ്യിലെ മോതിര വിരലിലും സ്ത്രീകൾ ഇടത്തെക്കയ്യിലെ മോതിര വിരലിലുമാണ് മാണിക്യം ധരിക്കേണ്ടത്. സർക്കാർ ജോലി ലഭിക്കാൻ മാത്രമല്ല, എതു ജോലിയിലായാലും ഉന്നതി പ്രാപിക്കാനും, ഹൃദയാരോഗ്യത്തിനുമെല്ലാം മാണിക്യം ധരിക്കുന്നത് അത്യുത്തമാണ് എന്നാണ് ജ്യോതിഷികൾ പറയുന്നത്.
 
വീടുകളിൽ നിലവിളക്ക് കത്തിച്ച് കിഴക്ക് ദർശനമായോ, അല്ലെങ്കിൽ ശിവക്ഷെത്രത്തിൽ പൂജിച്ചോ മാണിക്യം ധരിക്കാം. ഏതു മതക്കാർക്കും അവരവരുടെ വിശ്വാസത്തിനും ആചാരങ്ങൾക്കുമനുസ്സരിച്ച് മാണിക്യം ധരിക്കാവുന്നതാണ്. മാണിക്യം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് അത് ഉന്നത ഗുണനിലവാരം പുലർത്തുന്നതാണോ എന്നുള്ളതാണ്. വിദഗ്ധ ജ്യോതിഷികളുടെ നിർദേശത്തിൽ മാത്രമേ മാണിക്യം ധരിക്കാവൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതപങ്കാളിയെ സ്വയം കണ്ടെത്താനാണ് ഈ രാശിയ്ക്കാർക്ക് ഇഷ്ടം, അറിയു !