Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാവേലിക്കരയില്‍ വീട്ടിലേക്ക് കാര്‍ കയറ്റുന്നതിനിടെ ഉഗ്രസ്‌ഫോടനത്തോടെ കാര്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാവേലിക്കരയില്‍ വീട്ടിലേക്ക് കാര്‍ കയറ്റുന്നതിനിടെ ഉഗ്രസ്‌ഫോടനത്തോടെ കാര്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (09:36 IST)
മാവേലിക്കരയില്‍ വീട്ടിലേക്ക് കാര്‍ കയറ്റുന്നതിനിടെ ഉഗ്രസ്‌ഫോടനത്തോടെ കാര്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കാരാഴ്മ സ്വദേശി കൃഷ്ണപ്രകാശാണ് മരിച്ചത്. 35 വയസ്സ് ആയിരുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് കാര്‍ കയറ്റുമ്പോഴാണ് അപകടം ഉണ്ടായത്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച കാര്‍ കത്തുകയായിരുന്നു.
 
നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാവേലിക്കരയിലെ അഗ്‌നി സുരക്ഷാ സേനയും പോലീസും എത്തിയാണ് തിയണച്ചത്. അവിവാഹിതനാണ് കൃഷ്ണപ്രകാശ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ പള്ളികളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തുന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍