Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ആലപ്പുഴയില്‍ മദ്യലഹരിയില്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ച സൈനികരായ ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്‍

Alappuzha local News

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 26 ഫെബ്രുവരി 2024 (15:27 IST)
ആലപ്പുഴയില്‍ മദ്യലഹരിയില്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ച സൈനികരായ ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്‍. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയനന്തന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു പിന്നാലെ ആശുപത്രിയിലെത്ത് പരിശോധന നടത്തുന്നതിനിടെയാണ് അതിക്രമം.
 
ഞായറാഴ്ച രാത്രി 11.15ഓടെയാണ് സംഭവം. അമിതമായി മദ്യപിച്ച ശേഷം വാഹനമോടിക്കുന്നതിനിടെ നങ്ങ്യാര്‍കുളങ്ങരയ്ക്ക് സമീപം ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ ഇവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും ഡോക്ടറെയും പോലീസിനെയും ആക്രമിച്ചത്. ആശുപത്രിയുടെ വാതിലും തകര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lok Sabha Election 2024: ഒഴിഞ്ഞുമാറാന്‍ നോക്കണ്ട ! ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എഐസിസി, സുധാകരന്‍ വഴങ്ങിയേക്കും