Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയിലെ അതിഥി തൊഴിലാളികളുമായി ബീഹാറിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ പുറപ്പെട്ടു

Alapuzha
ആലപ്പുഴയിലെ അതിഥി തൊഴിലാളികളുമായി ബീഹാറിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ പുറപ്പെട്ടു. ജില്ലയിലെ 3 താലൂക്കുകളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുമായാണ് ട്രയിന്‍ ആലപ്പുഴ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്.
 
മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളില്‍ നിന്നുള്ള 1140 അതിഥി തൊഴിലാളികളാണ് ബിഹാറിലെ ബിട്ടയ്യയിലേക്ക് യാത്രയായത്. പ്രത്യേകം ഏര്‍പ്പെടുത്തിയ കെ. എസ്. ആര്‍. ടി. സി ബസ്സുകളിലാണ് ചെങ്ങന്നൂര്‍, മാവേലിക്കര,കുട്ടനാട് താലൂക്കുകളിലെ കേന്ദ്രങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ചത്. 
 
ബ്രെഡ്, ചപ്പാത്തി, നേന്ത്രപ്പഴം, പച്ചമുളക്, സവാള, അച്ചാര്‍, കുടിവെള്ളം എന്നിവ ഉള്‍പ്പെടുത്തി ആവശ്യമായ ഭക്ഷണവും ഇവര്‍ക്കായി ക്രമീകരിച്ചാണ് അതിഥി തൊഴിലാളികളെ യാത്രയാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു; കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജപ്രചരണം നടത്തി