Select Your Language

Notifications

webdunia
webdunia
webdunia
webdunia

''മനഃപൂർവ്വമാണ്, ചില ലക്ഷ്യങ്ങളുമുണ്ട്'' - അലൻസിയർ പറയുന്നു

വിചാരിച്ചത് പോലെ തന്നെ നടന്നു: അലൻസിയർ പറയുന്നു

''മനഃപൂർവ്വമാണ്, ചില ലക്ഷ്യങ്ങളുമുണ്ട്'' - അലൻസിയർ പറയുന്നു
, വ്യാഴം, 12 ജനുവരി 2017 (17:48 IST)
സംവിധായകൻ കമലിനെ പിന്തുണച്ച് താൻ നടത്തിയ ഒറ്റയാൾ പ്രതിഷേധം മനഃപൂർവ്വം ചെയ്തതാണെന്ന് അലൻസിയർ പറയുന്നു. ഞാൻ വിചാരിച്ച പോലെ തന്നെയാണ് അതിനു പ്രൊമോഷൻ കിട്ടിയത്. പുതിയ തലമുറ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷം സിനിമാ നടൻ ചെയ്താൽ അതു ശ്രദ്ധിക്കപ്പെടും എന്നെനിക്കറിയാം. അതുകൊണ്ട് തന്നെയാണ് താൻ രംഗത്തെത്തിയതെന്ന് അലൻസിയർ മനോരമ ഓൺലൈനോട് പറഞ്ഞു.
 
ഇത് കമലിനു വേണ്ടി മാത്രം ഞാൻ ചെയ്തതല്ല. എന്റെ രാഷ്ട്രീയ സാമൂഹിക നിലപാടുകൾക്കെതിരായി വന്ന ചില സാഹചര്യത്തിൽ ഞാൻ പ്രതികരിച്ചു എന്നേയുള്ളു. ഞാനൊരു നാടക നടൻ കൂടി ആയതുകൊണ്ട് ഞാൻ ഇങ്ങനെ പ്രതികരിച്ചു. മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഇങ്ങനെ ചെയ്യണമെന്നു പറ‍ഞ്ഞാൽ ശരിയാകുമോ?. അലൻസിയർ ചോദിയ്ക്കുന്നു.
 
സിനിമയിലൊക്കെ വൈകി വന്നതല്ലേ, സംവിധായകരെ ഒന്നു സുഖിപ്പിച്ചിക്കാം, അൽപം പബ്ലിസിറ്റിയും കിട്ടും, അതിനു വേണ്ടിയാണിതൊക്കെ എന്നു പറയുന്നവരോട് ഇദ്ദേഹത്തിനൊന്നേ ചോദിക്കാനുളളൂ... ഇത്രയ്ക്ക് ചീപ്പാണോ ആർട്ടിസ്റ്റ് ബേബി? 
 
സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധിച്ച സംവിധായകൻ കമലിനെ ഭീഷണിയുമായിട്ടായിരുന്നു സംഘപരിവാര്‍ നേരിട്ടത്. കമല്‍ എന്ന പേരുള്ള മുസ്ലീം ആയതിനാല്‍ കമല്‍ രാജ്യം വിട്ട് പോകണം എന്നായിരുന്നു ആവശ്യം. ഇതിനെതിരെ സിനിമ മേഖലയിലെ പ്രമുഖർ മിണ്ടാതിരുന്നപ്പോൾ ഒറ്റയാൾ പോരാട്ടവുമായി നടൻ അലൻസിയർ ഇന്നലെ രംഗത്തെത്തിയിരുന്നു. താന്‍ ശരിയ്ക്കുമൊരു 'ആര്‍ട്ടിസ്റ്റ്' തന്നെയാണെന്ന് ആര്‍ട്ടിസ്റ്റ് ബേബി തെളിയിച്ചിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിവിനു വിപരീതമായി ബജറ്റ് അവതരണം; ബജറ്റ് സമ്മേളനം ജനുവരി 31ന്, ഇരുസഭകളേയും അഭി‌സംബോധന ചെയ്യാൻ രാഷ്ട്രപതി