Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്‌ച്ച സർവകക്ഷിയോഗം; പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്‌ച്ച സർവകക്ഷിയോഗം; പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും
തിരുവനന്തപുരം , ശനി, 23 മെയ് 2020 (16:20 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനത്തിനായി ബുധനാഴ്‌ച സർവകക്ഷിയോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുക.
 
പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ മൂന്നാംഘട്ടത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സര്‍വകക്ഷി യോഗം ചേരുന്നത്.ക്യാബിനെറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രിയും യോഗത്തിൽ പങ്കെടുക്കും.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കും. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് എല്ലാ കക്ഷികളുടെയും പിന്തുണ ഉറപ്പാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധനാലയങ്ങൾ ഉടൻ തുറക്കണമന്ന് ട്രംപ്