Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർ സി സിയിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച് ഐ വി ബാധിതയായി എന്ന് സംശയിക്കുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി

ആർ സി സിയിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച് ഐ വി ബാധിതയായി എന്ന് സംശയിക്കുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി
, ബുധന്‍, 11 ഏപ്രില്‍ 2018 (14:25 IST)
തിരുവനന്തപുരം: റീജണൽ ക്യാൻസർ സെന്ററിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച് ഐ വി രോഗബാധയുണ്ടായി എന്ന് സംശയിക്കുന്ന പെൺകുട്ടി മരണപ്പെട്ടു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് രോഗം മൂർജ്ജിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. 
 
തിരുവനന്തപുരം ആർ സി സിയിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്നാണ് കുട്ടിക്ക് എച്ച് ഐ വി പിടിപെട്ടത് എന്ന് മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. രക്തത്തിൽ രോഗാണുക്കൾ പ്രവേശിക്കത്തക്ക വിധത്തിൽ മറ്റെവിടെയും തന്നെ മകൾക്ക് ചികിത്സ നടത്തിയിട്ടില്ലെന്നും ഇവർ ആരോപണത്തിൽ ഉന്നയിച്ചിരുന്നു. സംഭവത്തെ തുടർന്ന് ആരോഗ്യ മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോപണം നിശേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തുകയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉദ്ഘാടന ചടങ്ങിനിടെ യുവനടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍