Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് അക്രാന്തത്തോടെ ഷവർമയും മയണൈസും കഴിച്ചു, ആശുപത്രിയിൽ ചെലവാക്കേണ്ടിവന്നത് 70,000 രൂപ

അന്ന് അക്രാന്തത്തോടെ ഷവർമയും മയണൈസും കഴിച്ചു, ആശുപത്രിയിൽ ചെലവാക്കേണ്ടിവന്നത് 70,000 രൂപ
, ബുധന്‍, 4 ജനുവരി 2023 (14:56 IST)
കോട്ടയത്ത് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ പതികരണവുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. വർഷങ്ങൾക്ക് മുൻപ് ആലുവയിലെ ഒരു ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം കഴിച്ച് ആശുപത്രിയിലായതിൻ്റെ അനുഭവമാണ് സംവിധായകൻ പങ്കുവെച്ചത്.
 
 നടൻ ഷറഫുദ്ദീൻ്റെ ട്രീറ്റായിരുന്നു അന്ന്. ആക്രാന്തം മൂത്ത പോലെ ഷവർമയും മയണൈസുമെല്ലാം കഴിച്ച് അവസാനം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാകേണ്ടി വന്നു. അന്ന് ഒരു കാരണവുമില്ലാതെ എനിക്ക് ഷറഫുദ്ദീനോട് ദേഷ്യം തോന്നി. 70,000 രൂപയാണ് അന്ന് ചികിത്സയ്ക്കായി ചിലവായത്. പഴകിയ ഭക്ഷണം കഴിച്ചതാണ് പ്രശ്നമായത്. അൽഫോൺസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിസ്മസ്- പുതുവത്സരം ദിനങ്ങളില്‍ സപ്ലൈകോ വില്‍പന നടത്തിയത് 93 കോടി രൂപയ്ക്ക്