മൊഴി നല്‍കിയത് തുണയായി; അമലപോളിന് മുൻകൂർ ജാമ്യം
മൊഴി നല്‍കിയത് തുണയായി; അമലപോളിന് മുൻകൂർ ജാമ്യം
Publish Date: Wed, 17 Jan 2018 (17:06 IST)
Updated Date: Wed, 17 Jan 2018 (17:08 IST)
പുതുച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിൽ നടി അമലപോളിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
കേസുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും വ്യക്തമാക്കിയ കോടതി ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്‌ക്കാനും നിര്‍ദേശിച്ചു.
കേസില്‍ അമല, കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് താരത്തിന് ജാമ്യം ലഭിച്ചത്. താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും, 2013 മുതല്‍ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും അമല മൊഴി നല്‍കി.
അതേസമയം, അമലപോളിന്റെ മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. വാടക രസീത് കൃത്രിമമായി ചമച്ചതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.