Webdunia - Bharat's app for daily news and videos

Install App

ക്രൈം ബ്രാഞ്ചിന് പുല്ലുവില കൽപ്പിച്ച അമലയ്ക്ക് ഇനി ആഹ്ലാദിക്കാം, ഇളിഭ്യരായത് മോട്ടോർ വാഹന വകുപ്പ്!

സുരേഷ് ഗോപിയും ഫഹദും ഈസിയായി ഊരിപ്പോരും!

Webdunia
ശനി, 3 ഫെബ്രുവരി 2018 (08:15 IST)
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌ത് വിവാദത്തിലായ ബിജെപി എംപിയും സിനിമാ താരവുമായ സുരേഷ് ഗോപി, നടി അമല പോള്‍, നടന്‍ ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ആശ്വാസമാകും.
 
പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന താരങ്ങൾക്ക് ആശ്വാസകരമാകുന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇളിഭ്യരായത് ക്രൈം ബ്രാഞ്ചും മോട്ടോർ വാഹന വകുപ്പും.
 
നികുതിവെട്ടിപ്പിന്റെ പേരിൽ താരങ്ങളെന്ന പരിഗണനയൊന്നും നൽകാതെ കേസും നിയമനടപടിയുമായി മുന്നോട്ടുപോയ ക്രൈം ബ്രാഞ്ചും മോട്ടോർ വാഹന വകുപ്പിനും ഇരുട്ടടിയായിരിക്കുകയാണ് ബജറ്റിലെ ഈ പ്രാഖ്യാപനം. അതേസമയം, സുരേഷ് ഗോപി, അമല പോള്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
 
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പിഴയടച്ച് നിയമനപടികളില്‍ നിന്ന് ഒഴിവാകാമെന്ന് തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ സഭയില്‍ വ്യക്തമാക്കിയത് സമാന കേസ് നേരിടുന്നവര്‍ക്കും താരങ്ങള്‍ക്കും ആ‍ശ്വാസം പകരും. കേരളത്തിൽ അടയ്ക്കേണ്ട നികുതി ഏപ്രിൽ 30ന് അകം അടയ്ക്കാൻ അവസരമൊരുക്കുന്ന പൊതുമാപ്പ് (ആംനസ്റ്റി) പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
 
പിഴയടയ്‌ക്കുന്നതിനൊപ്പം ഇതര സംസ്ഥാനങ്ങളില്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്നും തോമസ് ഐസക് അറിയിച്ചു. കേരളത്തില്‍ വില്‍പ്പന നടത്തിയ ഏഴായിരത്തിലധികം ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
 
അമല പോളിനെ കൊച്ചി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. എപ്പോൾ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നാണ് ജാമ്യവ്യവസ്ഥ. തുടക്കം മുതൽ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാത്ത മനോഭാവമായിരുന്നു നടിക്ക്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments