അമല പോളിനും ഫഹദിനും പിന്നാലെ മറ്റൊരു നടനും! രണ്ടും കൽപ്പിച്ച് സർക്കാർ
സിനിമാ താരമെന്ന പരിഗണനയൊന്നും ഇനിയില്ല?
Publish Date: Wed, 24 Jan 2018 (09:11 IST)
Updated Date: Wed, 24 Jan 2018 (09:12 IST)
ഫഹദ് ഫാസില്‍, അമല പോള്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പിന്നാലെ വാഹന നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റൊരു സിനിമാ താരവും നിരീക്ഷണത്തിൽ. കന്നഡ സിനിമയിലെ യുവതാരമായ ദര്‍ശനാണ് ഏറ്റവുമൊടുവില്‍ നികുതി വെട്ടിപ്പില്‍ കുടുങ്ങിയിരിക്കുന്നത്.
ഇയാള്‍ക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ വാഹന രജിസ്‌ട്രേഷന്‍ വിഭാഗം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ദർശൻ തന്റെ ലംബോര്‍ഗിനി രജിസ്റ്റർ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലാണ്. ഇതിലൂടെ 18 ശതമാനം നികുതിയും മറ്റ് നികുതികളും സെസും ആണ് കർണാടകയ്ക്ക് നഷ്ടമായിരിക്കുന്നത്. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ വൻ തുകയാണ് ദർശന് ലാഭം ആയിരിക്കുന്നത്.
നികുതി വെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്കെതിരെ കേരളം നടപടി ശക്തമാക്കിയ സാഹര്യത്തില്‍ കര്‍ണാടകവും നടപടി തുടങ്ങിയിരിക്കുകയാണ്. ദര്‍ശന്റെ കാര്‍ ഉള്‍പ്പെടെ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളുടെ പട്ടിക കര്‍ണാടക സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.