Webdunia - Bharat's app for daily news and videos

Install App

പാലക്കാട് അപകടമുണ്ടായവരെ കൊണ്ടുപോയ ആംബുലൻസ് മീൻ ലോറിയിലിടിച്ച് എട്ട് മരണം

Webdunia
ഞായര്‍, 9 ജൂണ്‍ 2019 (16:49 IST)
പാലക്കാട്ടെ തണ്ണിശ്ശേരിയില്‍ മിനിലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന എട്ടു പേരാണു മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ഷൊർണൂർ വാടാനാംകുറുശ്ശി സ്വദേശികളായ സുബൈർ, ഫവാസ്, നാസർ, ഷാഫി, ഉമർ ഫാറൂഖ്, സുധീര്‍ എന്നിവരാണു മരിച്ചത്. ആംബുലൻസ് ഡ്രൈവറായിരുന്നു സുധീർ. മറ്റു രണ്ടു പേരുടെ വിവരം ലഭിച്ചിട്ടില്ല. എട്ട് പേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

നെല്ലിയാമ്പതിയിൽ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മീൻ കയറ്റിയ ലോറി ആംബുലൻസിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ആംബുലൻസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.

വിനോദസഞ്ചാരത്തിനായി എത്തിയ പട്ടാമ്പി സ്വദേശികളായ അഞ്ചംഗ സംഘത്തിന്റെ വാഹനം ഇന്ന് ഉച്ചയോടെ നെല്ലിയാമ്പതിയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. തുടർന്ന് ഇവരെ നെന്മാറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റുകളില്ലെങ്കിലും തുടർ പരിശോധനകൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു.

ഇതിനായി നെല്ലിയാമ്പതിയിൽ നിന്നും ചില ബന്ധുക്കളുമെത്തിയിരുന്നു. ഇവരും പരിക്കേറ്റവർക്കൊപ്പം ആംബുലൻസിൽ കയറി ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടയിലാണ് അമിത വേഗതയിലെത്തിയ മിനിലോറി ആംബുലൻസിനെ ഇടിച്ചുതെറിപ്പിച്ചത്. ഇരുവാഹനങ്ങളും നേർക്ക് നേർ ഇടിച്ചു കയറി. അപകടത്തിൽ ആംബുലൻസിന്റെ എഞ്ചിൻ വരെ തകർന്ന നിലയിലാണ്. ലോറിയുടെ മുൻഭാഗവും ഏതാണ്ട് തകർന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കര്‍ണാടകയിലെ കോലാര്‍ സ്വദേശിനിയായ യുവതിക്ക് ലോകത്ത് ആര്‍ക്കുമില്ലാത്ത രക്ത ഗ്രൂപ്പ്!

ജപ്പാനിലും റഷ്യയിലും ശക്തമായ സുനാമി; അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍സുലേറ്റ്

ഇന്‍ഫോപാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളിക്യാമറ; കേസെടുത്ത് പോലീസ്

August - Bank Holidays: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

അടുത്ത ലേഖനം
Show comments