രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് പിന്നാലെ രണ്ടു രോഗികള്‍ മരിച്ചു. രാമനാട്ടുകരയിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രി കാക്കാഞ്ചേരി ഭാഗത്തേക്ക് പേയ ആംബുലന്‍സുകള്‍ ഗതാഗത കുരുക്കില്‍ പെടുകയായിരുന്നു. എടരിക്കോട് സ്വദേശി 54 കാരിയായ സുലൈഖ, വള്ളിക്കുന്ന് സ്വദേശി ഷാജില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. സുലൈഖയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ട് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയായിരുന്നു.
രണ്ടാമത്തെ ആളെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഗതാഗതം കുരുക്ക് കാരണം രണ്ടു രോഗികളെയും ഫറോക്കില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും ഇരുവരും മരിച്ചു പോയിരുന്നു.