Webdunia - Bharat's app for daily news and videos

Install App

രാഖിയെ കൊന്നശേഷം അഖിലും രാഹുലും വിഷം കഴിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു; മുഖ്യപ്രതി പൊലീ‍സിനോട്

Webdunia
ചൊവ്വ, 30 ജൂലൈ 2019 (14:30 IST)
ആമ്പൂരിൽ രാഖിയെ കൊലപ്പെടുത്തിയ ശേഷം മുഖ്യപ്രതികളായ അഖിലും രാഹുലും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തൽ. ചോദ്യം ചെയ്യലിനിടെ മുഖ്യപ്രതിയായ അഖിലാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. 
 
അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്നാണ് രാഖിയെ കൊന്നത്. അഖിലിന്റെ പട്ടാളത്തിലെ ജോലി നഷ്ടപ്പെടാതിരിക്കാൻ കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കാൻ രാഹുൽ സന്നദ്ധത അറിയിച്ചിരുന്നു. ജൂൺ പതിനെട്ടിനാണ് രാഖിയെ കൊല്ലാൻ പ്രതികൾ തീരുമാനിക്കുന്നത്. 19 വീടിനു സമീപത്ത് കുഴിയെടുത്തു. 20നു രാഖിയെ വിളിച്ച് ആശ്വാസവാക്കുകൾ പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു. 21നു കൊലപ്പെടുത്തി. 
 
ശേഷം ജോലി സ്ഥലത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് അഖിൽ പോയി. എന്നാൽ, പിന്നീട് രാഹുൽ മാനസികമായി തളർന്നു. വീട്ടുകാർ അന്വേഷിച്ചപ്പോൾ സുഖമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. 
 
കഴിഞ്ഞ ഫെബ്രുവരി 15നു ഇരുവരും വീട്ടുകാർ അറിയാതെ എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തിരുന്നു. ഇതിനിടയിൽ അഖിലിനു വീട്ടുകാർ മറ്റൊരു വിവാഹം ആലോചിച്ചു. ഇത് രാഖി മുടക്കിയിരുന്നു. ഇതേ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
 
ഒഴിഞ്ഞ് മാറാൻ പല തവണ ആവശ്യപ്പെട്ടിട്ടും പോകാത്തതിനെ തുടർന്നാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖിൽ. അഖിലും മറ്റൊരു യുവതിയും തമ്മിലുള്ള വിവാഹനിശ്ചയം ഏറെ വൈകിയാണ് രാഖി അറിയുന്നത്. പിന്മാറണമെന്ന് പലതവണ രാഖി അഖിലിനോട് ആവശ്യപ്പെട്ടിരുന്നു.
 
എന്നാൽ, അഖിൽ പിന്മാറാതെ വന്നതോടെ അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. വിവാഹം വേണ്ടെന്ന് വെയ്ക്കണമെന്നും അഖിൽ തന്റേതാണെന്നുമായിരുന്നു രാഖി അയച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയിരുന്നു. ഇതോടെയാണ് രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments