Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

'കൈവെച്ച് പോയില്ലേ, തീർത്തേക്കാമെന്ന് കരുതി’ - അഖിലിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്

ആമ്പൂർ കൊലപാതകം
, തിങ്കള്‍, 29 ജൂലൈ 2019 (17:42 IST)
ആമ്പൂരിൽ രാഖി കൊലക്കേസിൽ മുഖ്യപ്രതിയായ അഖിലിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്. നടന്നത് ക്രൂരകൊലപാതകമെന്ന് അഖിലിന്റെ മൊഴി സാക്ഷ്യപ്പെടുത്തുന്നു. കൊലപ്പെടുത്താൻ കരുതിക്കൂട്ടി ശ്രമിച്ചെങ്കിലും അന്ന് കൊല്ലണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് അഖിൽ.
 
കൈവെച്ച് പോയില്ലേ തീർത്തേക്കാമെന്ന് അഖിൽ പറഞ്ഞതായി റിപ്പോർട്ട്. അഖിൽ വിളിച്ചപ്പോൾ രാഖി കാറിൽ കൂടെ കയറി. വീടിനു മുന്നിലെത്തുമ്പോൾ രാഹുലും ആദർശും ഇരുവരേയും കാത്തുനിൽക്കുകയായിരുന്നു. കാർ നിർത്തിയപ്പോൾ തന്നെ രാഹുൽ പിൻ‌‌സീറ്റിൽ കയറി ‘നീയെന്റെ അനിയന്റെ വിവാഹം മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ട’ എന്ന് പറഞ്ഞ് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. ബോധരഹിതയായപ്പോൾ മുൻ‌സീറ്റിൽ നിന്നും അഖിൽ പുറത്തിറങ്ങി നേരത്തേ വാങ്ങി വെച്ച പ്ലാസ്റ്റിക് കയർ കൊണ്ട് രാഖിയുടെ കഴുത്തിൽ കയർ കുരുക്കിട്ട് വലിച്ച് മുറുക്കി കൊലപ്പെടുത്തി. ശേഷം കുഴിച്ച് മൂടുകയായിരുന്നു.
 
കഴിഞ്ഞ ഫെബ്രുവരി 15നു ഇരുവരും വീട്ടുകാർ അറിയാതെ എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തിരുന്നു. ഇതിനിടയിൽ അഖിലിനു വീട്ടുകാർ മറ്റൊരു വിവാഹം ആലോചിച്ചു. ഇത് രാഖി മുടക്കിയിരുന്നു. ഇതേ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
 
ഒഴിഞ്ഞ് മാറാൻ പല തവണ ആവശ്യപ്പെട്ടിട്ടും പോകാത്തതിനെ തുടർന്നാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖിൽ. അഖിലും മറ്റൊരു യുവതിയും തമ്മിലുള്ള വിവാഹനിശ്ചയം ഏറെ വൈകിയാണ് രാഖി അറിയുന്നത്. പിന്മാറണമെന്ന് പലതവണ രാഖി അഖിലിനോട് ആവശ്യപ്പെട്ടിരുന്നു. 
 
എന്നാൽ, അഖിൽ പിന്മാറാതെ വന്നതോടെ അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. വിവാഹം വേണ്ടെന്ന് വെയ്ക്കണമെന്നും അഖിൽ തന്റേതാണെന്നുമായിരുന്നു രാഖി അയച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയിരുന്നു. ഇതോടെയാണ് രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി.
 
അതേസമയം, അഖിലിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ. അഖിലിനെ തെളിവെടുപ്പിനായി എത്തിച്ചതാണ് സംഘത്തിനിടയാക്കിയത്. പ്രതിക്കുനേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. പോലീസ് വാഹനം നാട്ടുകാര്‍ തടയുകയും ചെയ്തു.
 
5 വര്‍ഷം മുമ്പ് ഒരു ഫോണ്‍കോളില്‍ നിന്നാണ് രാഖിയും അഖിലുമായുള്ള ബന്ധം ആരംഭിക്കുന്നത്. തന്റെ സുഹൃത്തിനെ വിളിച്ച നമ്പര്‍ തെറ്റിയ രാഖി വിളിച്ചത് അഖിലിനെയായിരുന്നു, ഈ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും നയിച്ചു. മറ്റൊരു പെണ്‍കുട്ടിയുമായി അഖിലന്റെ വിവാഹം നിശ്ചയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷ്യസ്ഥാനം തകർത്ത് തിരിച്ചെത്തും, ആക്രമണം നടത്തി തിരികെയെത്തുന്ന മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ