Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷയെ കൊല്ലാൻ ഉപയോഗിച്ച കത്തി സുഹൃത്തിന്റേതെന്ന് അമീറുൽ

ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി എടുത്തത് സുഹൃത്ത് അനാറുളിന്റെ വീട്ടിൽ നിന്നെന്ന് കൊലയാളി അമീറുൽ പൊലീസിനോട് വ്യക്തമാക്കി. കത്തിയെടുത്തത് സുഹൃത്ത് അറിഞ്ഞിട്ടില്ലെന്നും പ്രതി പൊലീസിന് മൊഴി നൽകി. സംഭ

ജിഷയെ കൊല്ലാൻ ഉപയോഗിച്ച കത്തി സുഹൃത്തിന്റേതെന്ന് അമീറുൽ
, തിങ്കള്‍, 20 ജൂണ്‍ 2016 (13:49 IST)
ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി എടുത്തത് സുഹൃത്ത് അനാറുളിന്റെ വീട്ടിൽ നിന്നെന്ന് കൊലയാളി അമീറുൽ പൊലീസിനോട് വ്യക്തമാക്കി. കത്തിയെടുത്തത് സുഹൃത്ത് അറിഞ്ഞിട്ടില്ലെന്നും പ്രതി പൊലീസിന് മൊഴി നൽകി. സംഭവദിവസം മദ്യം വാങ്ങിയത് ജിഷയുടെ വീടിന് അടുത്ത് നിന്നാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
 
അമീറുലിന് പ്രായം 23 ആണെന്നായിരുന്നു പുറത്ത് വന്നിരുന്നത്. എന്നാൽ പ്രതിയ്ക്ക് പത്തൊൻപത് വയസ്സ് ആയിട്ടെ ഉള്ളുവെന്ന് അമീറുലിന്റെ പിതാവ് മൊഴി നൽകി. എട്ട് വര്‍ഷം മുമ്പ് അമീര്‍ നാട് വിട്ടുവെന്നും വീട്ടുകാര്‍ പറയുന്നു. ഇതും വലിയ സംശയങ്ങളാണ് ഉയര്‍ത്തുന്നത്. ഇക്കാര്യങ്ങളിൽ പൊലീസിന് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്.
 
അതേസമയം, പ്രതിയുടെ തിരിച്ചരിയൽ പരേഡ് ഇന്ന് കാക്കനാട് ജില്ലാ ജയിലിൽ നടക്കും. മജിസ്ട്രേട്ട് ഷിബു ഡാനിയേൽ പരേഡിനു മേൽനോട്ടം വഹിക്കും. സാക്ഷികൾക്കു സമൻസ് നൽകിയ ശേഷം ഇന്ന് ഉച്ചയ്ക്കു ശേഷം പരേഡ് നടത്താനാണു സാധ്യത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് കടക്കെണി തടസ്സമാകുന്നുണ്ടോ ? ഇതാ അതില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗ്ഗങ്ങള്‍