'അക്രമ രാഷ്‌ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളെ കേരളത്തിൽ നിന്ന് വേരോടെ പിഴുതെറിയണം': അമിത് ഷാ

'അക്രമ രാഷ്‌ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളെ കേരളത്തിൽ നിന്ന് വേരോടെ പിഴുതെറിയണം'; അമിത് ഷാ

ബുധന്‍, 4 ജൂലൈ 2018 (08:39 IST)
കമ്യൂണിസ്റ്റുകളെ കേരളത്തിൽ നിന്ന് വേരോടെ പിഴുതെറിയണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ത്രിപുരയിലും ബംഗാളിലും ഇതു സാധ്യമായി. കേരളത്തില്‍ ഇത് അസാധ്യമല്ല. തെക്കന്‍ ജില്ലകളിലെ ആറ് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബൂത്ത് ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 
'ആശയത്തിന്റെയോ ആദര്‍ശത്തിന്റെയോ പേരിലുള്ള കൊലപാതകമല്ല കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ക്രൂരതയാണ്. ഇതിനു മുഖ്യമന്ത്രി മറുപടി പറയണം. ഇവിടുത്തെ കൊലപാതക രാഷ്ട്രീയത്തോടെ ബിജെപി പ്രതികരിച്ചത് ജനാധിപത്യ മാര്‍ഗത്തിലാണ്. കേരളത്തില്‍ ജാഥ നടത്തിയതും ഡല്‍ഹിയില്‍ പ്രകടനം നടത്തിയതുമെല്ലാം ജനാധിപത്യ രീതിയില്‍ തന്നെ.
 
പാവങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ബിജെപി വിശ്വസിക്കുന്നത് അക്രമത്തിലല്ല മറിച്ച് വികസനത്തിലാണ്. കേരള സര്‍ക്കാരിനു മോദി സര്‍ക്കാര്‍ എല്ലാവിധ സഹായവും നൽകുന്നതും ഇതിന് വേണ്ടി തന്നെയാണ്. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിനാകുന്നില്ല.
 
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലുവര്‍ഷം പിന്നിട്ടിട്ട് എതിരാളികള്‍ക്കുപോലും ഒരു അഴിമതിയും ഉന്നയിക്കാനായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലോകരാഷ്ട്രങ്ങളില്‍ ലഭിക്കുന്ന സ്വീകരണം അദ്ദേഹത്തിനോ ബിജെപിക്കോ കിട്ടുന്നതല്ല, മറിച്ച് അത് ഭാരതത്തിലെ 130 കോടി ജനങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണ്'- അമിത് ഷാ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജെസ്‌നയുടെ തിരോധാനം: പ്രതീക്ഷയായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ, മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ആൺസുഹൃത്തും