Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം ബിജെപിക്കെതിരെ ആക്രമണം: അമിത് ഷാ

അ​ക്ര​മ​ത്തി​ലൂ​ടെ ബി​ജെ​പി​യെ അ​ടി​ച്ച​മ​ർ​ത്താ​മെ​ന്നാ​ണെ​ങ്കി​ൽ ന​ട​ക്കി​ല്ല: അമിത് ഷാ

ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം ബിജെപിക്കെതിരെ ആക്രമണം: അമിത് ഷാ
തിരുവനന്തപുരം , ഞായര്‍, 4 ജൂണ്‍ 2017 (11:01 IST)
ഇടതുമുന്നണി കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ബിജെപിക്കെതിരെ ആക്രമണം നടത്തുന്നു‌വെന്ന് പാർട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇ​ത്ത​വ​ണ 13 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന്റെ മ​ണ്ഡ​ല​ത്തി​ൽ​പോ​ലും അ​ക്ര​മം അ​ര​ങ്ങേ​റു​ന്നു. ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അ​ക്ര​മ​ത്തി​ലൂ​ടെ ബി​ജെ​പി​യെ അ​ടി​ച്ച​മ​ർ​ത്താ​മെ​ന്നാ​ണെ​ങ്കി​ൽ ന​ട​ക്കി​ല്ല. അ​ക്ര​മ​ത്തി​നെ​തി​രെ നി​യ​മ​വ​ഴി സ്വീ​ക​രി​ക്കും. കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറുന്നത് വളരെ ശ്രദ്ധയോടെയാണ് താന്‍ കാണുന്നത്. എന്‍ഡിഎ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്നതിന് വേണ്ടി പ്രവര്‍ത്തിക്കണം.

രാവിലെ തിരുവനന്തപുരത്ത് പുതിയ പാര്‍ട്ടി മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അമിത് ഷാ. കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിനു കൂടിയാണ് ശിലപാകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

45,000 ചതുരശ്ര അടിയുള്ള ബഹുനിലക്കെട്ടമാണ് തൈക്കാട് നിര്‍മിക്കുന്നത്. ചടങ്ങിനുശേഷം തൈക്കാടുളള ഒരു പ്രവര്‍ത്തകന്‍റെ വീട്ടിലെത്തി അമിത് ഷാ പ്രഭാത ഭക്ഷണവും കഴിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുത്തൻവേലിക്കരയില്‍ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു