Webdunia - Bharat's app for daily news and videos

Install App

ആ തീരുമാനത്തില്‍ തന്റെ ഭര്‍ത്താവിനും പങ്കുണ്ട്; അമ്മയ്‌ക്കെതിരെ വാണി വിശ്വനാഥ്

ആ തീരുമാനത്തില്‍ തന്റെ ഭര്‍ത്താവിനും പങ്കുണ്ട്; അമ്മയ്‌ക്കെതിരെ വാണി വിശ്വനാഥ്

Webdunia
വെള്ളി, 29 ജൂണ്‍ 2018 (15:38 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ താരസംഘടനയായ അമ്മയ്‌ക്കെതിരെ നടി വാണി വിശ്വനാഥ്.

നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനല്ലെന്ന് തെളിയും വരെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മ സ്വീകരിക്കരുതായിരുന്നെന്ന് വാണി പ്രതികരിച്ചു.

തന്റെ ഭർത്താവുൾപ്പെട്ട (ബാബുരാജ്) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ശരിയായില്ലെന്നും നടി വ്യക്തമാക്കി.

അതേസമയം, ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കമാരംഭിച്ചു. രാജിവച്ച നടിമാരുമായി ചർച്ച നടത്താനാണ് തീരുമാനം. സംഘടനയിലേക്ക് തിരിച്ചെത്താനില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചതോടെയാണ് പുതിയ നീക്കവുമായി അമ്മ രംഗത്തുവന്നത്.

അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വിദേശത്തണുള്ളത്. വിദേശത്തുനിന്ന് അദ്ദേഹം തിരിച്ചെത്തിയാലുടന്‍ എക്‌സിക്യുട്ടീവ് യോഗം ചേരുമെന്നാണ് സൂചന.

ദിലീപിന്റെ കത്ത് എക്‍സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും രാജിവച്ച നടിമാരുമായി കൂടിക്കാഴ്‌ച നടത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം. മോഹന്‍‌ലാല്‍ തിരിച്ചെത്തുന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് യോഗത്തിന്റെ തിയതി പ്രഖ്യാപിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments