Publish Date: Fri, 29 Jun 2018 (15:14 IST)
Updated Date: Fri, 29 Jun 2018 (15:23 IST)
ആഷിഖ് അബുവിന്റെ വിമർശനങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി ഫെഫ്ക രംഗത്ത്. തങ്ങൾ അക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും സംവിധായകൻ ആഷിഖ് അബുവിന്റെ പരസ്യ പ്രസ്ഥവനയോട് യോജിപ്പില്ലെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
വിമർശനങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ സംഘടനക്കകത്ത് പറയാമായിരുന്നു. മാധ്യമങ്ങളിൽ വന്ന വിമർശനങ്ങൾ കണക്കിലെടുത്ത് ആഷിഖ് അബിവിനോട് വിശദീകരണം തേടിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ആഷിഖ് അബു ഫെഫ്കയിൽ തുടരുമെന്നും ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
ഫെഫ്ക എന്നൊരു സംഘടനയുണ്ടായിട്ടുണ്ട് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒന്നും ചെയ്തില്ലെന്നും. മലയാള സിനിമയിലെ മാഫിയയെ ഫെഫ്കക്ക് ഭയമാണെന്നും നേരത്തെ ആഷിഖ് അബു വിമരശനം ഉന്നയിച്ചിരുന്നു.