Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാടിന് കൈത്താങ്ങ്, സ്റ്റേജ് ഷോയുമായി അമ്മ, പരിപാടിയിലെ വരുമാനം ദുരന്തബാധിതർക്ക്

AMMA

അഭിറാം മനോഹർ

, വെള്ളി, 9 ഓഗസ്റ്റ് 2024 (13:40 IST)
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേർന്ന് സ്റ്റേജ് ഷോ സംഘടിപ്പിക്കുമെന്ന് താരസംഘടനയായ അമ്മ. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. ഓഗസ്റ്റ് 20ന് അങ്കമാലിയിലാണ് സ്റ്റേജ് ഷോ നടത്തുന്നത്. പരിപാടിയിലെ വരുമാനത്തിന്റെ വിഹിതം വയനാട് ദുരിതബാധിതർക്കായി നൽകുമെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.
 
വയനാട്ടിൽ മോഹൻലാലിന്റെ സന്ദർശനം വ്യക്തിതാത്പര്യത്തിന്റെ അടിസ്ഥാനത്തിൽ അല്ലെന്ന് പറഞ്ഞ സിദ്ദിഖ് യൂട്യൂബർ അജു അലക്‌സെന്ന ചെകുത്താനെ പോലീസ് അറസ്റ്റ് ചെയ്തതിനെ പറ്റിയും പ്രതികരിച്ചു. ആർക്കും ആരെയും അധിക്ഷേപിക്കാമെന്ന രീതി ശരിയല്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭൂമിക്കടിയില്‍ നിന്ന് അസാധാരണ മുഴക്കം; വയനാട്ടില്‍ ഭൂമികുലുങ്ങിയെന്ന് നാട്ടുകാര്‍, ഈ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റുന്നു