Webdunia - Bharat's app for daily news and videos

Install App

അമൃത് ഭാരത്: കേരളത്തിലെ 15 റെയിൽവേ സ്റ്റേഷനുകളുടെ പണി ജനുവരിയിൽ പൂർത്തിയാവും

അഭിറാം മനോഹർ
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (18:42 IST)
Amrit stations
കേരളത്തിലെ അമൃത് 15 അമൃത് റെയില്‍വേ സ്റ്റേഷനുകളുടെ പണി ജനുവരിയില്‍ പൂര്‍ത്തിയാകുമെന്ന് സൂചന. ഇന്ത്യയിലെ 1309 റെയില്‍വേ സ്റ്റേഷനുകളില്‍ 508 ഇടത്ത് അതിവേഗത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ 2 ഡിവിഷനുകളിലായി 30 സ്റ്റേഷനുകളാണ് പദ്ധതിക്ക് കീഴിലുള്ളത്.
 
പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളില്‍ 249 കോടിയുടെ പദ്ധതിയാണ് നടക്കുന്നത്. ഇതില്‍ കണ്ണൂര്‍ ഒഴികെയുള്ള സ്റ്റേഷനുകളിലെ പണികള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും. നിലവില്‍ 9 സ്റ്റേഷനുകളില്‍ പ്രവര്‍ത്തനങ്ങള്‍ 80 ശതമാനം പൂര്‍ത്തിയായികഴിഞ്ഞു. സ്റ്റേഷന്‍ വികസനത്തിനൊപ്പം വാണിജ്യസമുച്ചയങ്ങളും റെയില്‍വേ സ്റ്റേഷന്റെ ഭാഗമായി ഉയരും. കേരളത്തില്‍ 7 റെയില്‍വേ സ്റ്റേഷനുകളിലാകും ഇവയുണ്ടാവുക. ഇതിനായി തിരുവനന്തപുരം-497 കോടി രൂപ, കോഴിക്കോട്-472.96 കോടി,എറണാകുളം ജങ്ങ്ഷന്‍- 444.63 കോടി, കൊല്ലം-384.39 കോടി, എറണാകുളം ടൗണ്‍-226 കോടി, വര്‍ക്കല-133 കോടി അനുവദിച്ചിട്ടുണ്ട്.
 
മേല്‍നടപ്പാതകള്‍,എസ്‌കലേറ്റര്‍,ലിഫ്റ്റുകള്‍,പാര്‍ക്കിംഗ്,പ്ലാറ്റ്‌ഫോമുകള്‍,കൂടുതല്‍ വിശ്രമമുറികള്‍,ആധുനിക അറിയിപ്പ് സംവിധാനം,സിസിടിവി, പഴയ കെട്ടിടങ്ങള്‍ മാറ്റി സ്ഥാപിക്കുക എന്നതെല്ലാമാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
 
 കേരളത്തിലെ അമൃത് പദ്ധതിയുടെ ഭാഗമായ റെയില്‍വേ സ്റ്റേഷനുകള്‍:
 
വടക്കാഞ്ചേരി,ഗുരുവായൂര്‍,ആലപ്പുഴ,തിരുവല്ല,ചിറയിന്‍കീഴ്,ഏറ്റുമാനൂര്‍,കായംകുളം,തൃപ്പൂണിത്തുറ,ചാലക്കുടി,ഷൊര്‍ണൂര്‍,തലശ്ശേരി,ചങ്ങനാശ്ശേരി, മാവേലിക്കര,അങ്കമാലി,നെയ്യാറ്റിന്‍കര,മാവേലിക്കര,കുറ്റിപ്പുറം,ഒറ്റപ്പാലം,തിരൂര്‍,വടകര,പയ്യന്നൂര്‍,നിലമ്പൂര്‍ റോഡ്,കണ്ണൂര്‍,കാസര്‍കോട്,മാഹി,പരപ്പനങ്ങാടി,ഫറോക്ക്,അങ്ങാടിപ്പുറം
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ തള്ളി അമേരിക്ക

വയനാട്ടിൽ പ്രിയങ്കാ തരംഗം തന്നെ, പോളിംഗ് കഴിഞ്ഞ തവണയേക്കാൾ കുറവ് വന്നിട്ടും ഭൂരിപക്ഷം മൂന്നര ലക്ഷത്തിന് മുകളിൽ!

അടുത്ത ലേഖനം
Show comments